വില്‍പ്പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാന്‍ മാഗ്നൈറ്റ് . 2022-23 വര്‍ഷം മൊത്തം 94,219 യൂണിറ്റുകള്‍ മൊത്തമായി വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ഒരു ലക്ഷം ബുക്കിംഗുമായി വാഹനം എല്ലാവരെയും അമ്പരപ്പിച്ചു. ഇന്ത്യയുടെ ആഭ്യന്തര വിപണിയിലും കയറ്റുമതി വിപണിയിലും നിസാന്‍ മാഗ്നൈറ്റിന് ഒരു ലക്ഷത്തിലധികം ബുക്കിംഗ് ലഭിച്ചു. ഇത് ജപ്പാനില്‍ രൂപകല്‍പ്പന ചെയ്തതും ആഭ്യന്തര, കയറ്റുമതി വിപണികള്‍ക്കായി ഇന്ത്യയില്‍ നിര്‍മ്മിച്ചതുമാണ്. 94,219 യൂണിറ്റുകളുടെ മൊത്ത വില്‍പ്പനയുമായി നിസ്സാന്‍ ഇന്ത്യ 23 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 33,611 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പനയും 60,608 യൂണിറ്റുകളുടെ കയറ്റുമതിയും ഇതില്‍ ഉള്‍പ്പെടുന്നു. നിസാന്‍ മാഗ്നൈറ്റ് എട്ട് നിറങ്ങളില്‍ വിപണിയില്‍ ലഭ്യമാണ്. അഞ്ച് സീറ്റുള്ള ഈ കാറിന് ഒരു ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണുള്ളത്. ഇത് 72 പിഎസ് പവര്‍ കപ്പാസിറ്റിയും 96 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ മോഡലില്‍ 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്റെ ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ കരുത്തുറ്റ എഞ്ചിന് യൂണിറ്റ് 99 ബിഎച്ച്പിയും 160 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ട്രാന്സ്മിഷന് തിരഞ്ഞെടുപ്പുകളില്‍ അഞ്ച് സ്പീഡ് മാനുവലും ഒരു സിവിടി ഓട്ടോമാറ്റിക് ഉള്‍പ്പെടുന്നു. ആറ് ലക്ഷം രൂപ മുതല്‍ 10.94 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്.