◾വേളാങ്കണ്ണി തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് തൃശൂര്‍ നെല്ലിക്കുന്നു സ്വദേശികളായ നാലു പേര്‍ മരിച്ചു. ലില്ലി (63), റയാന്‍ (ഒമ്പത്) എന്നിവര്‍ അടക്കമുള്ളവരാണു മരിച്ചത്. തമിഴ്നാട്ടിലെ മന്നാര്‍കുടിയില്‍ വളവ് തിരിയുന്നതിനിടെ പുലര്‍ച്ചെ നാലരയോടെ ബസ് മറിയുകയായിരുന്നു. ഒല്ലൂരില്‍നിന്നു പോയ ബസില്‍ 52 യാത്രക്കാരുണ്ടായിരുന്നു. 38 പേര്‍ക്കു പരിക്കേറ്റു.
◾ഗുജറാത്തില്‍ 2002 ലെ വര്‍ഗീയ കലാപത്തിനിടെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസുകളിലെ എല്ലാ പ്രതികളെയും ഗുജറാത്തിലെ പഞ്ച്മഹല്‍ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. തെളിവില്ലെന്ന പേരിലാണ് എല്ലാ കേസിലും പ്രതികളെ വെറുതെവിട്ടത്. കലോലില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ പന്ത്രണ്ടിലധികം പേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ 26 പേരെയാണ് 20 വര്‍ഷത്തിനുശേഷം വെറുതെ വിട്ടത്. 39 പ്രതികളില്‍ 13 പേര്‍ വിചാരണക്കിടെ മരിച്ചിരുന്നു. മിക്ക കേസുകളിലും പോലീസ് തെളിവു ശേഖരിക്കാതേയും കേസെടുക്കാതേയും പ്രതികളെ സഹായിച്ചിരുന്നെന്ന് ആരോപണമുണ്ടായിരുന്നു.
◾രാജ്യത്ത് ഇന്ന് 3824 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1784 പേര്‍ രോഗമുക്തരായി. ചികിത്സയിലുള്ളത് 18,389 പേരാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.87 ശതമാനമായി.
◾പൊതുസ്വത്ത് അദാനിക്കു കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുന്ന ബിജെപി സര്‍ക്കാരിന്റെ അഴിമതിയില്‍ പ്രതിഷേധിച്ചും രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും യുഡിഎഫിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരും നേതാക്കളും ഏപ്രില്‍ അഞ്ചിന് രാജ്ഭവന് മുന്നില്‍ സത്യഗ്രഹം നടത്തും. രാവിലെ 10 ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു.
*പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമിലേക്ക് ഏവര്‍ക്കും സ്വാഗതം*
പുതിയ ഷോറൂമിന്റെ സവിശേഷതകള്‍ : ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്‌സിനായി എക്സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും, കസ്റ്റമേഴ്സിന് പ്രത്യേക സേവനങ്ങളും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്‌ലോര്‍. വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനും പ്രത്യേക ഗ്രൂം സ്റ്റുഡിയോയും. ഇന്ത്യയിലെ ഏത് വലിയ നഗരത്തിലെയും മോഡേണ്‍ സ്റ്റോറുകള്‍ക്കൊപ്പം നില്‍ക്കുന്ന പുരുഷന്മാരുടെ ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരം. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
◾ഓശാന തിരുക്കര്‍മങ്ങളോടെ ക്രൈസ്തവര്‍ക്ക് വിശുദ്ധ വാരത്തിനു തുടക്കമായി. യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തെ ജനങ്ങള്‍ രാജകീയമായി വരവേറ്റതിന്റെ ഓര്‍മയില്‍ ക്രൈസ്തവ സമൂഹം ഓശാന ആചരിക്കുകയാണ്. കുരുത്തോലകള്‍ വിതരണം ചെയ്തുകൊണ്ടാണ് ദേവാലയങ്ങളിലെ കര്‍മങ്ങള്‍ തുടങ്ങിയത്.
◾ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഇനത്തില്‍ സംസ്ഥാനത്തു റിക്കാര്‍ഡ് വരുമാന വര്‍ധന. ഭൂമിയുടെ ന്യായവിലയും രജിസ്ട്രേഷന്‍ നിരക്കു വര്‍ധിപ്പിച്ചുമാണ് ഈ നേട്ടമുണ്ടാക്കിയത്. ബജറ്റ് ലക്ഷ്യം വച്ചതിനേക്കാള്‍ 1137.87 കോടി രൂപയുടെ അധിക വരുമാനം രജിസ്‌ട്രേഷന്‍ വകുപ്പ് നേടി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5662.12 കോടി രൂപയാണ് വരുമാനം. ബജറ്റ് ലക്ഷ്യം വച്ചതാകട്ടെ 4524.25 കോടി രൂപയായിരുന്നു. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 4138.57 കോടി രൂപയും രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ 1523.54 കോടി രൂപയുമാണ് നേടിയത്. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആധാരങ്ങളുടെ എണ്ണം പത്തു ലക്ഷം കടന്നു. ഇതിനു മുമ്പ് 2014 -15 ല്‍ 10,53,918 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത്തവണ 10,36,863 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.
◾ആമയൂര്‍ കൂട്ടക്കൊലക്കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട പ്രതി റെജികുമാര്‍ തന്നെ ശിക്ഷിച്ച കേസില്‍ തെളിവില്ലെന്ന് ആരോപിച്ചും വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും സുപ്രീം കോടതിയില്‍. ഹൈക്കോടതി വിധി തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഒരു ദൃക്ഷസാക്ഷി പോലും ഇല്ല. പൊലീസിന്റെ ആരോപണങ്ങള്‍ പലതും തെറ്റാണ്. ശിക്ഷാവിധി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
◾അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സംസ്ഥാനത്തെ അറുപതോളം കര്‍ഷക സംഘടനകള്‍ പരാതി നല്‍കും. കേസ് വേഗത്തില്‍ പരിഗണിക്കാനുണ്ടായ സാഹചര്യം അന്വേഷിക്കണം. അടിയന്തരമായി രാത്രിയില്‍ പരിഗണിച്ചതില്‍ നിയമ വിരുദ്ധത ഉണ്ടെങ്കില്‍ നടപടി വേണം. കേസില്‍ ചീഫ് ജസ്റ്റിസ് വാദം കേള്‍ക്കണമെന്നുമാണ് ആവശ്യം. അഞ്ചാം തിയതി രാവിലെ ചീഫ് ജസ്റ്റിസിന് പരാതി നല്‍കും
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾ആരോഗ്യ വകുപ്പില്‍ 900 പാര്‍ട്ടി നിയമനങ്ങള്‍ നടത്തിയെന്ന ആരോപണവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. നിയമനങ്ങള്‍ പാര്‍ട്ടി ഓഫീസില്‍നിന്ന് തീരുമാനിക്കുന്ന സ്ഥിതിയാണ്. ആയുഷ് മിഷന് കീഴിലുള്ള വിവിധ വകുപ്പുകളിലായാണു പിന്‍വാതില്‍ നിയമനമെന്നും പികെ ഫിറോസ് ആരോപിച്ചു.
◾കോണ്‍ഗ്രസിന്റെ വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷ ചടങ്ങില്‍നിന്ന് തന്നെ ഒഴിവാക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് എംകെ രാഘവന്‍ എംപി. തന്നെയും കെ. മുരളീധരനേയും മാറ്റി നിര്‍ത്തിയത് എന്തിനാണെന്ന് വിശദീകരിക്കേണ്ടത് നേതൃത്വമാണ്. എംകെ രാഘവന്‍ പറഞ്ഞു.
◾
◾കൊച്ചിയില്‍ ഒരു പാലത്തിനടിയില്‍ ഇരുന്നതിനു പോലീസ് തല്ലിച്ചതച്ചെന്ന പരാതിയുമായ യുവാവ്. കാക്കനാട് സ്വദേശി റിനീഷിനാണ് മര്‍ദ്ദനമേറ്റത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച് ഒ ലാത്തികൊണ്ട് കാലിനും കൈ കൊണ്ട് മുഖത്തും അടിച്ചെന്ന് റിനീഷ് പറയുന്നു. ലാത്തി ഒടിയുന്നതുവരെ മര്‍ദിച്ചെന്നു റിനീഷ് പറഞ്ഞു.
◾സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ചര്‍ച്ച് ബില്ലിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍. പത്തനംതിട്ട ജില്ലയിലെ വിവിധ ഓര്‍ത്തഡോക്സ് പള്ളികളുടെ മുന്നിലാണ് ഓശാന ഞായര്‍ ദിവസം പോസ്റ്റര്‍ പതിച്ചത്.
◾മലയാളി നഴ്സ് യു.കെയിലെ നോര്‍വിച്ചില്‍ നിര്യാതയായി. ആലപ്പുഴ സ്വദേശിയും നോര്‍വിച്ചില്‍ തന്നെ നഴ്സുമായ ബിജുമോന്‍ ബേബിയുടെ ഭാര്യ അനു ബിജു (29) ആണ് മരിച്ചത്.
◾ഇടുക്കി വാത്തിക്കുടിയില്‍ കുടുംബ വഴക്കിനിടെ ഭാര്യാമാതാവ് മ്പക്കാട്ട് രാജമ്മയെ കോടാലി കൊണ്ട് അടിച്ച് കൊന്ന കേസിലെ പ്രതി പിടിയില്‍. പണിക്കന്‍കുടി കുന്നും പുറത്ത് സുധീഷ് ( 36 ) ആണ് പിടിയിലായത്.
◾വടക്കന്‍ പറവൂരിലെ അന്നപൂര്‍ണ ഹോട്ടലില്‍ അപ്രതീക്ഷിത അതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് സ്റ്റാലിന്‍ അന്നപൂര്‍ണ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്.
◾അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധി നാളെ സൂററ്റ് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായി അപ്പീല്‍ നല്‍കും. മോദിയെന്ന് പേരുള്ളവരെ അപമാനിച്ചുവെന്ന പരാതിയില്‍ കഴിഞ്ഞ 23 നാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
◾രാഹുല്‍ ഗാന്ധിക്കെതിരായ എല്ലാ കേസുകള്‍ക്കും പിന്നില്‍ പ്രധാനമന്ത്രിയും ആര്‍എസ്എസുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇപ്പോള്‍ 22 കേസുകളുണ്ട്. രാഹുലിന്റെ ശബ്ദം ഇല്ലാതാക്കാന്‍ ഇനിയും കേസുകളുണ്ടാകുമെന്നും വേണുഗോപാല്‍.
◾ഐഎസ്ആര്‍ഒ റീ യൂസബിള്‍ ലോഞ്ച് വെഹിക്കള്‍ ആര്‍എല്‍വിയുടെ ലാന്‍ഡിംഗ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. വിക്ഷേപണ ചിലവ് കുത്തനെ കുറയ്ക്കാന്‍ കെല്‍പ്പുള്ള സാങ്കേതിക വിദ്യയാണിത്.
◾ശാസ്ത്രീയ വീക്ഷണമുണ്ടായിരുന്ന പുരോഗമനവാദിയായിരുന്നു സവര്‍ക്കറെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. സവര്‍ക്കറെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് സവര്‍ക്കറെ പുകഴ്ത്തി ശരദ് പവാര്‍ രംഗത്തെത്തിയത്.
◾കര്‍ണാടകത്തില്‍ പശുക്കടത്ത് ആരോപിച്ച് കൊലപാതകം. രാമനഗര ജില്ലയിലെ സാത്തന്നൂരിലാണ് സംഭവം. സാത്തന്നൂര്‍ സ്വദേശിയായ ഇദ്രിസ് പാഷയെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തീവ്ര ഹിന്ദുസംഘടനാ പ്രവര്‍ത്തകന്‍ പുനീത് കാരെഹള്ളി എന്നയാള്‍ക്കും കണ്ടാലറിയാവുന്നവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
◾ഒമാനില്‍ 300 പ്രവാസികള്‍ക്ക് പൗരത്വം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖാണ് ഉത്തരവിറക്കിയത്. ഈ വര്‍ഷം പൗരത്വം അനുവദിക്കുന്ന വിദേശികളുടെ ആദ്യ ബാച്ചാണിത്.
◾ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാസംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 നുള്ള രണ്ടാമത്തെ മത്സരം മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ്.
◾കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ (2022-23) കെ.എസ്.എഫ്.ഇ എക്കാലത്തെയും മികച്ച നേട്ടം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം 875.41 കോടി രൂപയുടെ പുതിയ ചിട്ടികള്‍ ആരംഭിക്കാനായത് റെക്കോഡ് നേട്ടമാണ്. ലക്ഷ്യമിട്ടതിലും 16.25 കോടി രൂപ ആര്‍ജ്ജിച്ചാണ് ഈ നേട്ടം കരസ്ഥമാക്കിയതെന്ന് കെ.എസ്.എഫ്.ഇ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കെ.എസ്.എഫ്.ഇയുടെ പ്രതിമാസ ചിട്ടി സല 3,228 കോടി രൂപയായി ഉയര്‍ന്നു. പ്രവാസി ചിട്ടി ഉള്‍പ്പെടെ കെ.എസ്.എഫ്.ഇ യുടെ വാര്‍ഷിക ചിട്ടി സല 36,200 കോടി രൂപയായി. പ്രവാസി ചിട്ടിയും, നിക്ഷേപ – വായ്പാ നേട്ടങ്ങളും ഉള്‍പ്പെടെ ആകെ വാര്‍ഷിക ബിസിനസ് 69,200 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. പ്രവാസി ചിട്ടികളില്‍ 20 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. സ്വര്‍ണപ്പണയ വായ്പാരംഗത്ത് മുന്നേറ്റം നടത്താനായെന്നും കെ.എസ്.എഫ്.ഇ അറിയിച്ചു. വനിതാ ദിനത്തില്‍ വനിതകള്‍ക്ക് മാത്രമായി പ്രഖ്യാപിച്ച സമത സ്വര്‍ണപ്പണയ വായ്പയില്‍ ചുരുങ്ങിയ ദിവസംകൊണ്ട് 150 കോടി രൂപ നേടാനായി. കൂടാതെ കുടിശ്ശിക നിവാരണ പദ്ധതികളും മികച്ച മുന്നേറ്റം കാഴ്ചവച്ചു.
◾മെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശമയയ്ക്കല്‍ പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് വീണ്ടുമൊരു കിടിലന്‍ ഫീച്ചറുമായി എത്തുകയാണ്. ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍ പുതിയ ‘ലോക്ക് ചാറ്റ്’ സവിശേഷത പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. ഏറ്റവും സ്വകാര്യമായ ചാറ്റുകള്‍ ലോക്ക് ചെയ്യാനും മറച്ചുവെക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഒരു ചാറ്റ് ലോക്ക് ചെയ്തുകഴിഞ്ഞാല്‍, ഉപയോക്താവിന്റെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ച് മാത്രമേ അത് പിന്നീട് ആക്‌സസ് ചെയ്യാന്‍ കഴിയൂ, ഇത് മറ്റാര്‍ക്കും തുറന്ന് വായിക്കാന്‍ സാധിക്കില്ല. അതുപോലെ, ലോക്ക് ചെയ്യുന്ന ചാറ്റുകളിലെ മീഡിയാ ഫയലുകള്‍ ഗാലറിയിലേക്ക് ശേഖരിക്കപ്പെടില്ല. ആരെങ്കിലും ഫോണെടുത്ത് തെറ്റായ പാസ്വേഡ് ഉപയോഗിച്ച് ചാറ്റ് തുറക്കാന്‍ ശ്രമിച്ചാല്‍, അതിലേക്ക് പ്രവേശനം നേടാന്‍ മുഴുവന്‍ ചാറ്റും ക്ലിയര്‍ ചെയ്യാന്‍ അവരോട് ആവശ്യപ്പെടും. ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചര്‍ എന്ന് യൂസര്‍മാരിലേക്ക് എത്തുമെന്ന കാര്യം വാട്സ്ആപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറിലും വാട്സ്ആപ്പ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
◾ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘കുറുക്കന്‍’. നവാഗതനായ ജയലാല്‍ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ‘കുറുക്കന്‍’ എന്ന സിനിമയുടെ കൗതുകമാര്‍ന്ന ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ശ്രുതി ജയന്‍, സുധീര്‍ കരമന, മാളവികാ മേനോന്‍, അന്‍സിബാ ഹസ്സന്‍, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാല്‍, ജോജി, ജോണ്‍, ബാലാജി ശര്‍മ്മ ,കൃഷ്ണന്‍ ബാലകൃഷ്ണന്‍, അസീസ് നെടുമങ്ങാട് നന്ദന്‍, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് റാം സിങ്ങാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംവിധായകനായ ജിബു ജേക്കബ്ബാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജാ ഈണം പകര്‍ന്നിരിക്കുന്നു.
◾ബാബുരാജിന്റെ ഗാനങ്ങള്‍ നിയമപരമായി സ്വന്തമാക്കിയതെന്ന് സംവിധായകന്‍ ആഷിഖ് അബു. ഗാനങ്ങളുടെ പകര്‍പ്പാവകാശം ഉള്ളവര്‍ക്ക് പ്രതിഫലം നല്‍കി കരാറാക്കിയാണ് നീലവെളിച്ചം സിനിമയില്‍ ഉപയോഗിച്ചത്. ബാബുരാജിന്റെ സംഗീതത്തിലെ സ്വാഭാവികതയും മാസ്മരികതയും റീമിക്സ് ഗാനങ്ങള്‍ നശിപ്പിച്ചുവെന്നായിരുന്നു ആരോപണം. ഗാനങ്ങള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ബാബുരാജിന്റെ മകന്‍ എംഎസ് ജബ്ബാര്‍ നോട്ടീസ് നല്‍കിയിരുന്നു. 1964 ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുതിയ ഗായകരെ ഉപയോഗിച്ചോ അല്ലാതെയോ, പുതിയ ഓര്‍ക്കസ്ട്രേഷനോടു കൂടി പുനര്‍നിര്‍മ്മിച്ച് ഉപയോഗിക്കാനുള്ള അനുമതിയും അവകാശവും ഗാനരചയിതാവായ പി ഭാസ്‌കരനില്‍ നിന്നും, സംഗീതസംവിധായകനായ എം എസ് ബാബുരാജിന്റെ പിന്തുടര്‍ച്ചക്കാരില്‍ നിന്നും നീതിയുക്തമായ രീതിയില്‍ ഈ ഗാനങ്ങളുടെ മുന്‍ ഉടമസ്ഥാവകാശമുണ്ടായിരുന്ന നിര്‍മ്മാണ കമ്പനി സ്വന്തമാക്കിയിരുന്നു. ഇവരുമാായി കരാറൊപ്പുവെച്ചിട്ടാണ് പ്രസ്തുത ഗാനങ്ങള്‍ പുനര്‍നിര്‍മ്മിച്ച് ഉപയോഗിക്കാനുള്ള അവകാശം നീലവെളിച്ചത്തിന്റെ നിര്‍മ്മാതാക്കളായ ഒ പി എം സിനിമാസ് കരസ്ഥമാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട രേഖകളും, ഇതിലേക്ക് നയിച്ച മുന്‍ കരാര്‍ രേഖകളും ഞങ്ങളുടെ കൈവശമുണ്ട്. ആഷിഖ് അബു പ്രതികരിച്ചു.
◾രാജ്യത്തെ സാധാരണക്കാരെ ഇരുചക്രവാഹനത്തില്‍ നിന്ന് കാറെന്ന സ്വപ്നത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മാരുതിയുടെ ജനപ്രിയ മോഡലായ ആള്‍ട്ടോ 800- ന്റെ നിര്‍മ്മാണം അവസാനിപ്പിച്ച് കമ്പനി. സാധാരണക്കാരന്റെ കാര്‍ എന്ന് വിളിക്കപ്പെടുന്ന ആള്‍ട്ടോ 800- ന് ഇന്ത്യന്‍ വിപണിയില്‍ ആരാധകര്‍ ഏറെയാണ്. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡല്‍ കൂടിയാണ് ആള്‍ട്ടോ 800. ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തിലായ ബിഎസ് 6 രണ്ടാംഘട്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് മാരുതി സുസുക്കി ഈ മോഡലുകള്‍ നിര്‍ത്തലാക്കുന്നത്. പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച്, ചെറിയ ചെലവില്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്ന് മാരുതി ഇതിനോടകം അറിയിച്ചിരുന്നു. അതേസമയം, ഷോറൂമുകളില്‍ സ്റ്റോക്കുള്ള ആള്‍ട്ടോ 800 ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, 1,700,000 യൂണിറ്റ് ആള്‍ട്ടോ 800 കാറുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. 2000- ല്‍ ആള്‍ട്ടോ എന്ന മോഡലും, 2012-ല്‍ ആള്‍ട്ടോ 800 എന്ന മോഡലുമാണ് കമ്പനി അവതരിപ്പിച്ചത്. അതേസമയം, ആള്‍ട്ടോ എന്ന ബ്രാന്‍ഡിന് കീഴില്‍ ആകെ 4,450,000 യൂണിറ്റ് കാറുകളാണ് ഇന്ത്യന്‍ നിരത്തില്‍ എത്തിയത്.
◾അനേകം കുട്ടിലഡുക്കള്‍ കൊണ്ടുണ്ടാക്കിയ മുട്ടന്‍ ലഡുവിനു മുകളില്‍ നേതാവു ചമഞ്ഞിരിക്കുന്ന മുന്തിരിയുടെ ഞെളിഞ്ഞിരിപ്പില്‍ ഒരു താന്‍പ്രമാണിത്തമില്ലേ? പല പ്രസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും അങ്ങനെ പ്രമാണി ചമയുന്നവരുണ്ട്. കൂട്ടായ്മയ്ക്കു ചേരാത്ത ചില പെരുമാറ്റങ്ങള്‍, അരുതാത്ത വര്‍ത്തമാനങ്ങള്‍. അത്തരം ചേരാത്ത മുന്തിരികളെക്കുറിച്ചാണ് ഈ ലഡു മുന്തിരി പുസ്തകം. രുചിക്കുക, ആസ്വദിക്കുക. പഞ്ചാരരോഗികള്‍ക്കും നിഷിദ്ധമല്ലിത്. ‘നേതാവ് ലഡുവിലെ മുന്തിരിയല്ല’. ജോര്‍ജ് പുളിക്കന്‍. മനോരമ ബുക്സ്. വില: 140 രൂപ.
◾സ്ഥിരമായി തണുത്ത വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍. തണുത്ത വെള്ളം അതായത് ഐസ് വെള്ളം കുടിയ്ക്കുമ്പോള്‍ രക്തധമനികള്‍ ചുരുങ്ങുന്നു. രക്തപ്രവാഹം കുറയും. ഇത് ദഹനപ്രക്രിയയെ വിപരീതമായി ബാധിയ്ക്കുന്നു. ശരീരത്തിന്റെ താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. തണുത്ത വെള്ളം കുടിയ്ക്കുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന താപവ്യത്യാസം കുറയ്ക്കാന്‍ ദഹനമടക്കമുള്ള മറ്റു കാര്യങ്ങള്‍ക്കുപയോഗിയ്ക്കുന്ന ഊര്‍ജ്ജം ശരീരത്തിന് ഇതിനായി ഉപയോഗിയ്‌ക്കേണ്ടി വരും. ഇത് ശരീരത്തിന് പോഷകങ്ങള്‍ ലഭിയ്ക്കുന്നത് തടയും. തണുത്ത വെള്ളം കുടിയ്ക്കുന്നത് കഫക്കെട്ടിന് ഇട വരുത്തും. തണുത്ത വെള്ളം ശ്വാസനാളിയുടെ ലൈനിംഗിനെ കേടു വരുത്തുമെന്നാണ് പറയുന്നത്. തണുത്ത വെള്ളം കുടിയ്ക്കുന്നത് വേഗസ് നാഡിയെ ബാധിയ്ക്കും. വേഗസ് നെര്‍വ് പത്താമത് ക്രേനിയല്‍ നെര്‍വാണ്. ഇത് ഹൃദയത്തിന്റെ പള്‍സിനെ നിയന്ത്രിയ്ക്കുന്ന ഒന്നാണ്. തണുത്ത വെള്ളം കുടിയ്ക്കുമ്പോള്‍ ഹൃദയമിടിപ്പു കുറയാന്‍ ഇത് കാരണമാകും. തണുത്ത വെള്ളം കുടിയ്ക്കുമ്പോള്‍ രക്തം കട്ടയാവുകയാണ് ചെയ്യുന്നത്. ഇത് രക്തപ്രവാഹത്തെയും ഇതുവഴി മറ്റു ശാരീരിക പ്രവര്‍ത്തനങ്ങളെയും ബാധിയ്ക്കും. ഭക്ഷണത്തോടൊപ്പമോ ശേഷമോ തണുത്ത വെള്ളം നിര്‍ബന്ധമായും ഒഴിവാക്കുക. ഇത് ഭക്ഷണം ദഹിയ്ക്കാതിരിയ്ക്കാനും ഇതുവഴി വയറിന് അസ്വസ്ഥതകള്‍ക്കും വഴി വയ്ക്കും. ചൂടുവെള്ളമോ റൂം ടെമ്പറേച്ചറിലെ വെള്ളമോ ആണ് കൂടുതല്‍ ഗുണകരം. തലച്ചോറിനെയും ഇത് ബാധിയ്ക്കും. പെട്ടെന്നു താപനിലയില്‍ വ്യത്യാസം വരുന്നത് തലച്ചോറിന് ആഘാതമുണ്ടാക്കും. ഇത് ഇതിന്റെ പ്രവര്‍ത്തനത്തേയും ആരോഗ്യത്തേയും ബാധിയ്ക്കും. തണുത്ത വെള്ളം മലബന്ധത്തിന് ഇട വരുത്തും.