yt cover 1

നികുതി വര്‍ധനയ്ക്കു പുറമേ, ഹരിത കര്‍മ സേന വക കൊള്ളയും. ഹരിത കര്‍മ സേനയ്ക്കു യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ വസ്തു നികുതി കുടിശികയായി കണക്കാക്കി പിരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ അജൈവ മാലിന്യ സംസ്‌കരണ പദ്ധതിയാണ് ഹരിത കര്‍മ സേന. മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വീട്ടുകാര്‍ അമ്പതു മുതല്‍ നൂറുവരെ രൂപ യൂസര്‍ ഫീ നല്‍കണം. പണം കൊടുക്കാന്‍ ആളുകള്‍ മടിക്കുന്നതിനാലാണ് നികുതിയില്‍ അടിച്ചേല്‍പിക്കുന്നത്.

സെക്രട്ടറിയേറ്റില്‍ ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം ബയോ മെട്രിക്ക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ജീവനക്കാരുടെ യൂണിയന്‍ നേതാക്കള്‍ എതിര്‍ത്തതുമൂലമാണ് പിന്‍വാങ്ങിയത്. ബയോമെട്രിക് പഞ്ചിംഗ് എല്ലാ വകുപ്പുകളിലും ഇന്നു മുതല്‍ നിര്‍ബന്ധമാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം ഇതുവരെ നടപ്പാക്കാനായില്ല.

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില 90 രൂപ കുറച്ചു. വാണിജ്യ സിലിണ്ടര്‍ വില 2034 രൂപ 50 പൈസ ആയി.

കോഴിക്കോട് ആനി ഹാള്‍ റോഡിലുള്ള ജയലക്ഷ്മി സില്‍ക്സിന്റെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. തുണിത്തരങ്ങളും പാര്‍ക്കിംഗ് ഏരിയയിലെ കാറുകളും കത്തിനശിച്ചു. കെട്ടിടത്തിനു താഴെ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് ആദ്യം തീ കണ്ടത്. പിന്നീട് കെട്ടിടത്തിന്റെ രണ്ടാം നിലയിലും പുക കണ്ടു. പിന്നീട് ആളിപ്പടരുകയായിരുന്നു.

*പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമിലേക്ക് ഏവര്‍ക്കും സ്വാഗതം*

പുതിയ ഷോറൂമിന്റെ സവിശേഷതകള്‍ : ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്‌സിനായി എക്സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും, കസ്റ്റമേഴ്സിന് പ്രത്യേക സേവനങ്ങളും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്‌ലോര്‍. വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനും പ്രത്യേക ഗ്രൂം സ്റ്റുഡിയോയും. ഇന്ത്യയിലെ ഏത് വലിയ നഗരത്തിലെയും മോഡേണ്‍ സ്റ്റോറുകള്‍ക്കൊപ്പം നില്‍ക്കുന്ന പുരുഷന്മാരുടെ ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരം. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാസവാതക ചോര്‍ച്ച. പാചക വാതകത്തിന്റെ ഗന്ധം ഇടപ്പള്ളി, കളമശേരി, കാക്കനാട് ഭാഗങ്ങളില്‍ പരന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഗന്ധം പരന്നത്. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസിന്റെ പൈപ്പ്‌ലൈനിലാണ് ചോര്‍ച്ചയുണ്ടായത്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന ദൃശ്യാവിഷ്‌കാര വിവാദത്തില്‍ പൊലീസ് കേസെടുത്തു. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേര്‍ക്കെതിരെയാണ് കേസ്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി കോഴിക്കോട് നടക്കാവ് പൊലീസാണു കേസെടുത്തത്. രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ഡയറക്ടര്‍ വി.ആര്‍. അനൂപ് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഇന്നു വൈകുന്നേരം വൈക്കത്ത് എത്തും. പെരിയോര്‍ പ്രതിമയിലും ഗാന്ധി പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തിയതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും വൈക്കം കായലോര ബീച്ചിലെ സമ്മേളന വേദിയില്‍ പ്രസംഗിക്കും.

കേരളത്തില്‍ പെട്രോളിനും ഡിസലിനും രണ്ടു രൂപ വര്‍ധിപ്പിച്ചതോടെ കേന്ദ്ര ഭരണപ്രദേശമായ മാഹിയിലേക്കു വാഹന പ്രവാഹം. കുറഞ്ഞ നിരക്കില്‍ ഇന്ധനം നിറയ്ക്കാനാണ് വാഹനങ്ങള്‍ മാഹിയിലേക്ക് എത്തുന്നത്. മദ്യത്തിനും ഭീമമായ വില വ്യത്യാസമാണ്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോള്‍ പമ്പ് താല്‍ക്കാലികമായി അടച്ചു. ഒന്നരകോടിയിലേറെ രൂപ കുടിശ്ശികയുള്ളതിനാല്‍ ഇന്ധന വിതരണം നിര്‍ത്തിയതാണു കാരണം.

പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണംമൂലം കേരളം രാജ്യത്തെ ഏറ്റവും കടക്കെണിയിലായ സംസ്ഥാനമായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 5000 കോടി രൂപയുടെ നികുതിഭാരമാണ് ഇന്നു മുതല്‍ ജനങ്ങളുടെ ചുമലില്‍ കെട്ടിവച്ചത്. ഇതിനെതിരേ യുഡിഎഫ് ഇന്ന് കരിദിനമായി ആചരിക്കുകയാണ്. ജനങ്ങളെ നികുതിക്കൊള്ള നടത്തിയാണ് പിണറായി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഏപ്രില്‍ മൂന്നിന് ഇടുക്കിയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. ഭൂ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നത്.

വൈക്കത്തെ പെരിയാര്‍ സ്മാരകം പുനരുദ്ധരിക്കുന്നതിന് എട്ടുകോടി രൂപ തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചു. നിയമസഭയിലാണ് 8.14 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചത്.

അരിക്കൊമ്പനെ പിടികൂടുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ വിവേകിനെതിരെ അധിക്ഷേപത്തിനും കലാപാഹ്വാനത്തിനും ഇടുക്കി എസ്പിക്ക് പരാതി. പൂപ്പാറ സ്വദേശികളെ അധിക്ഷേപിച്ചെന്നും മനപ്പൂര്‍വം ലഹളയുണ്ടാക്കാന്‍ ഉദ്ദേശിച്ചുമാണ് വിവേക് പ്രസ്താവനയിറക്കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ കെ എസ് അരുണ്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കോണ്‍ഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയില്‍ കെ മുരളീധരനു പ്രസംഗിക്കാന്‍ അവസരം നല്‍കാത്തതു ശരിയായ നടപടിയല്ലെന്നു ശശി തരൂര്‍. സീനിയറായ മുന്‍ കെപിസിസി പ്രസിഡന്റിനെ അപമാനിച്ചത് ശരിയായില്ലെന്ന് തരൂര്‍ പറഞ്ഞു.

കണ്ണൂര്‍ കൊട്ടിയൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. കേളകം ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (32), ആറ് വയസുകാരനായ മകന്‍ നെബിന്‍ ജോസ് എന്നിവരാണ് മരിച്ചത്. ഇരട്ടത്തോട് ബാവലിപ്പുഴയിലെ താല്‍ക്കാലിക തടയണയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.

കോഴിക്കോട് കൊളത്തൂരില്‍ ക്ഷേത്രോല്‍സവത്തിനിടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. കൊളത്തൂര്‍ എരമംഗലം സ്വദേശി ബിനീഷ് (42)ആണ് മരിച്ചത്.

തമിഴ്നാട്ടില്‍ വാഹന അപകടത്തില്‍ ഒരു മലയാളി മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി പ്രസന്ന കുമാര്‍ (29) ആണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചാണ് അപകടം.

ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം രാമനവമി ആഘോഷത്തിനിടെ റമദാന്‍ പ്രാര്‍ത്ഥനകള്‍ക്കെതിരേ പ്രകോപന മുദ്രാവാക്യം വിളിച്ചതുമൂലമുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്. സംഘര്‍ഷത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇസ്ലാമിക രാജ്യങ്ങളാകുമെന്ന് രാമനവമി ദിവസം പ്രസംഗിച്ച ബിജെപി എംഎല്‍എ രാജാ സിംഗിനെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. ഹൈദരാബാദിലാണ് വിവാദ പ്രസംഗം നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങള്‍ രഹസ്യമാക്കാന്‍ തീരുമാനിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിയെ ആര്‍ക്കും വിഢിയാക്കാമെന്നും കെജരിവാള്‍ പരിഹസിച്ചു.

അയോഗ്യനാക്കപ്പെട്ടതിനാല്‍ ഔദ്യോഗിക വസതി ഒഴിഞ്ഞ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹിയില്‍തന്നെ വീടു രജിസ്റ്റര്‍ ചെയ്ത് നല്‍കുമെന്ന് സേവാദള്‍ വനിതാ നേതാവ്. ഡല്‍ഹി മംഗോള്‍പുരിയിലെ വീട് രാഹുല്‍ ഗാന്ധിക്കു നല്‍കുമെന്നാണ് രാജ്കുമാരി ഗുപ്ത വ്യക്തമാക്കിയത്.

ചെന്നൈ കലാക്ഷേത്രത്തിലെ മുന്‍ വിദ്യാര്‍ത്ഥിനിയുടെ ലൈംഗികാരോപണ പരാതിയില്‍ അധ്യാപകനെതിരെ കേസ്. അസിസ്റ്റന്റ് പ്രൊഫസറായ ഹരി പദ്മനെതിരെയാണ് ചെന്നൈ പൊലീസ് കേസെടുത്തത്.

നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബിജെപി, ജെഡിഎസ് എംഎല്‍എമാര്‍ രാജിവച്ച് കോണ്‍ഗ്രസിലേക്ക്. ബിജെപി എംഎല്‍എ എന്‍ വൈ ഗോപാലകൃഷ്ണ, ജെഡിഎസ് നിയമസഭാംഗമായ എ ടി രാമസ്വാമി എന്നിവരാണ് രാജി സമര്‍പ്പിച്ചത്. അടുത്ത ദിവസം കോണ്‍ഗ്രസില്‍ ചേരും.

കാനഡ അതിര്‍ത്തിയില്‍ ഇന്ത്യക്കാരടക്കം എട്ടു പേര്‍ മരിച്ചു. അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരാണ് മരിച്ചത്. ചതുപ്പില്‍ മറിഞ്ഞ നിലയില്‍ കാണപ്പെട്ട ബോട്ടിനു സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

യുകെ. പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ വര്‍ഷം പലപ്പോഴായി സ്വകാര്യ ജെറ്റ് യാത്രക്കായി അഞ്ചു ലക്ഷം യൂറോ ചെലവാക്കിയെന്ന് ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയന്‍.

ഐപിഎല്ലില്‍ ഇന്ന് രണ്ടു കളികള്‍. ഉച്ചതിരിഞ്ഞ് 3.30 നുള്ള ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. വൈകീട്ട് 7.30 നുള്ള രണ്ടാമത്തെ മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയിന്റ്സ് ഡല്‍ഹി ക്യാപിറ്റല്‍സുമായിട്ടാണ് ഏറ്റുമുട്ടുക.

പ്രവാസി ഇന്ത്യക്കാര്‍ക്ക് വിദേശത്തിരുന്ന് നാട്ടിലെ വൈദ്യുതി, ഫോണ്‍ ബില്ലുകളും സ്‌കൂള്‍ ഫീസ്, നികുതികള്‍ തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകളും രൂപയില്‍ തന്നെ അടയക്കാന്‍ കനറാ ബാങ്ക് സൗകര്യമൊരുക്കുന്നു. ഭാരത് ബില്‍ പേമെന്റ് സിസ്റ്റവുമായി (ബിബിപിഎസ്) ചേര്‍ന്നാണ് കനറാ ബാങ്ക് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയത്. ഒമാനിലെ ഇന്ത്യക്കാരായ പ്രവാസികള്‍ക്കാണ് ഈ സൗകര്യം ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. നാഷണല്‍ പെയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉപസ്ഥാപനമായ ഭാരത് ബില്‍പേ ലിമിറ്റഡുമായും ഒമാനിലെ മുസന്‍ദം എക്‌സ്‌ചേഞ്ചുമായും സഹകരിച്ചാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രവാസികള്‍ക്കായി ഈ സൗകര്യമൊരുക്കുന്ന ആദ്യ പൊതുമേഖലാ ബാങ്കാണ് കനറാ ബാങ്ക്.

ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഒറ്റത്തവണ മാത്രം കേള്‍ക്കാന്‍ കഴിയുന്ന ഓഡിയോ മെസേജുകളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പ്ലേ വണ്‍സ് ഓഡിയോ എന്ന പുതിയ ഫീച്ചര്‍ നിലവിലെ വ്യൂ വണ്‍സ് ഓപ്ഷന്‍ സമാനമാണ്. ആദ്യ ഘട്ടത്തില്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. വരും മാസങ്ങളില്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കളിലേക്കും പ്ലേ വണ്‍സ് ഓഡിയോ ഫീച്ചര്‍ എത്തുന്നതാണ്. പ്ലേ വണ്‍സ് ഓഡിയോ ഫീച്ചര്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വാട്സ്ആപ്പ് സൂചനകള്‍ നല്‍കിയിരുന്നു. പ്ലേ വണ്‍സ് ഓഡിയോയിലൂടെ ലഭിക്കുന്ന ഓഡിയോ സന്ദേശങ്ങള്‍ സേവ് ചെയ്യാനോ, റെക്കോര്‍ഡ് ചെയ്യാനോ, ഷെയര്‍ ചെയ്യാനോ സാധിക്കുകയില്ല. ഒരു തവണ മാത്രം കാണാന്‍ കഴിയുന്ന ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ സാധിക്കുന്ന വ്യൂ വണ്‍സ് ഫീച്ചര്‍ ഉപഭോക്താക്കള്‍ക്കായി മാസങ്ങള്‍ക്കു മുന്‍പ് തന്നെ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ഫീച്ചറും എത്തുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പുതിയ ചിത്രം ‘ബുള്ളറ്റ് ഡയറീസി’ലെ ‘മിഴികള്‍ വാനിലാരെ തേടും..’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്‌മാന്‍ സംഗീത സംവിധാനവും ആലാപനവും നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അനു എലിസബത്ത് ജോസാണ്. നവാഗതനായ സന്തോഷ് മണ്ടൂര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത് ബിത്രിഎം ക്രിയേഷന്‍സ് ആണ്. ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍ നവാഗതനായ ദര്‍ശന്‍ സംവിധാനം ചെയ്ത് സുധീര്‍ സി.ബി. നിര്‍മ്മിയ്ക്കുന്ന ‘കെടാവിളക്ക്’ എന്ന ചിത്രത്തിന്റെ പൂജയും ലിറിക്കല്‍ മ്യൂസിക് റിലീസിങ്ങും നടന്നു. ഡോ. ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ടിന്റെ കഥയ്ക്ക് ജീവ സംഭാഷണം ഒരുക്കുന്ന ഈ ചിത്രത്തില്‍ മലയാള സിനിമാ രംഗത്തെ പ്രശസ്തരായ ഒട്ടനവധി നടീ നടന്മാരോടൊപ്പം ബാല നടനായി പാര്‍ത്ഥിപ് കൃഷ്ണനും അഭിനയിക്കുന്നു. ഡോ. ഉണ്ണികൃഷ്ണന്‍ തെക്കെപ്പാട്ട്, ഗോകുല്‍ പണിക്കര്‍ എന്നിവരുടെ വരികള്‍ക്ക് , സജീവ് പുത്തൂര്‍ കണ്ടര്, പി.ഡി. തോമസ്, ഗോകുല്‍ പണിക്കര്‍ എന്നിവര്‍ ഈണമിട്ടിരിക്കുന്നു. രണ്ട് ഗാനങ്ങളുടെ ലിറിക്കല്‍ വീഡിയോ റിലീസും നടന്നു. ഏപ്രില്‍ മാസത്തില്‍ എറണാകുളം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലായി കെടാവിളക്കിന്റെ ചിത്രീകരണം നടക്കും.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബിഎസ്6 ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 എസ്പി 125 പുറത്തിറക്കി. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ ഏറ്റവും മികച്ച 125സിസി പിജിഎംഎഫ്‌ഐ എഞ്ചിനാണ് പുതിയ മോഡലിന്. ഇതോടൊപ്പം സമ്പൂര്‍ണ ഡിജിറ്റല്‍ മീറ്ററും എസ്പി 125ല്‍ ക്രമീകരിച്ചിട്ടുണ്ട്. ഇന്ധനക്ഷമത, ഇസിഒ ഇന്‍ഡിക്കേറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയവ മീറ്ററിലൂടെ റൈഡര്‍ക്ക് കാണാം. വീതിയേറിയ 100 എംഎം പിന്‍ ടയര്‍, എല്‍ഇഡി ഡിസി ഹെഡ്‌ലാമ്പ്, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, ഇന്റഗ്രേറ്റഡ് ഹെഡ്‌ലാമ്പ് ബീം, പാസിങ് സ്വിച്ച്, 5സ്പീഡ് ട്രാന്‍സ്മിഷന്‍, എക്‌സ്റ്റേണല്‍ ഫ്യൂവല്‍ പമ്പ്, അഞ്ച് ഘട്ടങ്ങളായി ക്രമീകരിക്കാവുന്ന റിയര്‍ സസ്‌പെന്‍ഷന്‍, ഈക്വലൈസറോഡ് കൂടിയ കോംബിബ്രേക്ക് സിസ്റ്റം എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍. ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലും, ബ്ലാക്ക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ, ന്യൂമാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക് എന്നിങ്ങനെ അഞ്ച് നിറഭേദങ്ങളിലും 2023 എസ്പി 125 ലഭ്യമാണ്. ഡ്രം വേരിയന്റിന് 85,131 രൂപയും, ഡിസ്‌ക് വേരിയന്റിന് 89,131 രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

കേരളീയ വിഭവങ്ങളുടെ പെരുമ ലോകമെങ്ങും വിളമ്പിയ ഷെഫ് സുരേഷ് പിള്ള ബാല്യകാലം തൊട്ടുള്ള ഓര്‍മകളിലേക്കു വായനക്കാരെ കൂടെക്കൂട്ടുന്നു. ഭക്ഷണത്തെക്കുറിച്ചു രുചിയുള്ള കഥകള്‍ ധാരാളം കേട്ടാണു വളര്‍ന്നത്. എങ്കിലും ബാല്യത്തിനു നിറവും മണവും രുചിയും കുറവായിരുന്നു. അവഗണനയുടെ കയ്പില്‍ ജീവിതകഥയുടെ തുടക്കം. പിന്നീട് മധുരമുള്ള നേട്ടങ്ങളിലേക്ക് വിസ്മയകരമായ വളര്‍ച്ച. ഇന്ന് സമൂഹമാധ്യമങ്ങളില്‍ 20 ലക്ഷം ‘പിന്തുടര്‍ച്ച’ക്കാരുള്ള ഷെഫ് പിള്ളയ്ക്ക് അന്നും ഇന്നും അടുക്കള തന്നെ ഊര്‍ജം; അടങ്ങാത്ത അഭിനിവേശം. ‘രുചിനിര്‍വാണ – ഷെഫ് സുരേഷ് പിള്ളയുടെ ജീവിതം’. സുരേഷ് പിള്ള /റസല്‍ ഷാഹുല്‍. മനോരമ ബുക്സ്. വില: 440 രൂപ.

ദിവസം കൂടുതല്‍ തവണ പല്ല് തേക്കുന്നവര്‍ക്ക് പ്രമേഹ രോഗസാധ്യത കുറവാണെന്ന് പഠനം. ദിവസം മൂന്നോ അതിലധികമോ തവണ പല്ല് തേക്കുന്നവര്‍ക്ക് പ്രമേഹമുണ്ടാകാനുള്ള സാധ്യത എട്ട് ശതമാനം കുറവാണെന്നാണ് ഡയബറ്റോളജിയ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. രണ്ട് തവണയിലധികം പല്ല് തേച്ച 51 വയസ്സിന് കീഴിലുള്ളവരുടെ പ്രമേഹ സാധ്യത 14 ശതമാനം കുറയുന്നതായും പഠനം സൂചിപ്പിക്കുന്നു. ദക്ഷിണകൊറിയ സിയോള്‍ ഹോസ്പിറ്റലിലെ ഡോ. തായ്-ജിന്‍ സോങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പഠനം നടത്തിയത്. ദക്ഷിണകൊറിയയിലെ 1,90,000 പേരുടെ ദന്ത ശുചിത്വം 10 വര്‍ഷം നീണ്ട പഠനത്തിനിടെ പരിശോധിക്കപ്പെട്ടു. മോണയിലും പല്ലുകളെ താങ്ങി നിര്‍ത്തുന്ന എല്ലുകളിലും വരുന്ന ബാക്ടീരിയല്‍ അണുബാധയാണ് പെരിയോഡോണ്‍ടൈറ്റിസ്. ഇത് ചികിത്സിക്കാതെ വിട്ടാല്‍ പല്ലുകള്‍ പോകുന്നത് ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കാം. മോണ രോഗമുള്ള വ്യക്തികളുടെ രക്തത്തില്‍ ഇന്‍ഫ്‌ളമേഷന്‍ മാര്‍ക്കറുകളുടെ ഉയര്‍ന്ന തോതുണ്ടാകാമെന്നും ഇത് ഇന്‍സുലിന്‍ സംവേദനത്വത്തെ ബാധിച്ച് പ്രമേഹത്തിന് കാരണമാകാം. മോശം ദന്തശുചിത്വം പ്രമേഹവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നോ എന്ന് തെളിയിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. പ്രമേഹം ഉമിനീരിന്റെ ഉല്‍പാദനത്തെ കുറയ്ക്കുന്നത് വായ വരണ്ടതാക്കാന്‍ ഇടയാക്കാറുണ്ട്. ഇത് വായില്‍ ബാക്ടീരിയല്‍ വളര്‍ച്ചയിലേക്ക് നയിക്കാമെന്നും ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നു. കുറഞ്ഞത് രണ്ട് തവണ പല്ല് തേയ്ക്കല്‍, ദിവസവും ഫ്‌ളോസിങ്, ഇടയ്ക്കിടെ ദന്തരോഗ വിദഗ്ധനെ കൊണ്ട് പരിശോധന നടത്തിക്കല്‍ എന്നിവയെല്ലാം ദന്താരോഗ്യത്തിനും ദന്തശുചിത്വത്തിനും ആവശ്യമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.18, പൗണ്ട് – 101.45, യൂറോ – 89.33, സ്വിസ് ഫ്രാങ്ക് – 89.83, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.96, ബഹറിന്‍ ദിനാര്‍ – 218.25, കുവൈത്ത് ദിനാര്‍ -268.14, ഒമാനി റിയാല്‍ – 213.70, സൗദി റിയാല്‍ – 21.90, യു.എ.ഇ ദിര്‍ഹം – 22.38, ഖത്തര്‍ റിയാല്‍ – 22.57, കനേഡിയന്‍ ഡോളര്‍ – 60.75.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *