മഞ്ജു വാരിയറും സൗബിന് ഷാഹിറും പ്രധാന വേഷങ്ങളിലെത്തിയ ‘വെള്ളരിപട്ടണം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ഒരു നദിയായി’ എന്നു തുടങ്ങുന്ന മനോഹര മെലഡിക്ക് സച്ചിന് ശങ്കര്‍ മന്നത്ത് ആണ് ഈണമൊരുക്കിയത്. വിനായക് ശശികുമാര്‍ വരികള്‍ കുറിച്ച പാട്ട് പൂജ വെങ്കട്ടരാമനും സച്ചിന് ശങ്കറും ചേര്‍ന്നാലപിച്ചു. മനോരമ മ്യൂസിക് പുറത്തിറക്കിയ ഈ മനോഹര മെലഡി ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘വെള്ളരിപട്ടണം’. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നു രചന നിര്‍വഹിച്ചിരിക്കുന്നു. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്കു ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. മഞ്ജു വാരിയര്‍ക്കും സൗബിന് ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്, ശബരീഷ് വര്‍മ, അഭിരാമി ഭാര്ഗവന്, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.