വിന്‍ഡോസ് പി.സികളില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. വിന്‍ഡോസിനായി പുതിയ വാട്ട്സ്ആപ്പ് ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. മൊബൈല്‍ പതിപ്പിന് സമാനമായ രീതിയിലാണ് വിന്‍ഡോസ് പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഗ്രൂപ്പ് വീഡിയോ കോളില്‍ എട്ട് ആളുകളെ വരെ ചേര്‍ക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതടക്കം നിരവധി മികച്ച ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡെസ്ക്ടോപ്പിലൂടെ ചെയ്യുന്ന ഓഡിയോ കോളില്‍ 32 ആളുകളെ വരെ ചേര്‍ക്കാനും സാധിക്കും. അങ്ങനെ ചെയ്യുന്ന കോളുകള്‍ക്കും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്റെ സുരക്ഷയുണ്ടാകുമെന്ന് സി.ഇ.ഒ സക്കര്‍ബര്‍ഗ് പറയുന്നു. ഫോണില്ലാതെയും വാട്സ്ആപ്പിന്റെ വിന്‍ഡോസ് പതിപ്പ് ഉപയോഗിക്കാന്‍ അനുവദിക്കുന്ന മള്‍ട്ടി ഡിവൈസ് സിങ്ക് ഫീച്ചറും അതുപോലെ, ലിങ്ക് പ്രിവ്യൂ, സ്റ്റിക്കറുകള്‍ എന്നിവയും പുതിയ ആപ്പില്‍ പിന്തുണയ്ക്കും. വിന്‍ഡോസ് ഡെസ്ക്ടോപ്പില് വാട്സ്ആപ്പ് ഇനിമുതല്‍ വളരെ വേഗത്തില്‍ ലോഡ് ചെയ്യപ്പെടുമെന്നും മെറ്റ അവകാശപ്പെടുന്നു. വാട്ട്സ്ആപ്പ്, വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് പരിചിതമായ ഇന്റര്‍ഫേസ് ഉപയോഗിച്ചാണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്.