ചര്‍മ്മരോഗ ചികിത്സയുടെ ചരിത്രത്തേയും ചൊറിച്ചിലിന്റെ ശാസ്ത്രത്തേയും ചുരുക്കി വിവരിച്ച് തിരനോട്ടം നടത്തുന്ന ഗ്രന്ഥകാരന്‍ വളരെ സാധാരണമായ ഒരുഡസനിലധികം രോഗങ്ങളെക്കുറിച്ച് ഒരു മാന്ത്രികന്റെ കൈയടക്കത്തോടെ വിവരിക്കുന്നു. ഗ്രന്ഥത്തിലൊരിടത്തും ഒരു തരത്തിലുള്ള പാണ്ഡിത്യ കെട്ടുകാഴ്ചയ്ക്ക് ഒരുങ്ങുന്നില്ല. അതേസമയം ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നിടത്ത് കൃത്യവും ലളിതവുമായ മലയാളപദങ്ങള്‍കൊണ്ട് ആശയം വ്യക്തമാക്കുകയും ചെയ്യുന്നു. ആവശ്യം വേണ്ടിടത്ത് തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ചേര്‍ത്ത് വായന അയത്‌നലളിതമാക്കിയിരിക്കുന്നു. ഓരോ അധ്യായത്തിനും യോജിച്ച തന്മയത്വമാര്‍ന്ന മുഖവാചകങ്ങള്‍ ഈ പുസ്തകത്തിന്റെ ആകര്‍ഷണീയത കൂട്ടുന്നു. ‘സാധാരണ ചര്‍മ്മരോഗങ്ങള്‍ നിങ്ങള്‍ അറിയേണ്ടത്’. ഡോ. എം.ജി ഷാജി. ഗ്രീന്‍ ബുക്‌സ്. വില 133 രൂപ.