റഷ്യന്‍ ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്ന ആന്റണ്‍ ചെഖോവിന്റെ തെരഞ്ഞെടുത്ത പത്ത് കഥകളുടെ വിവര്‍ത്തനമാണിത്. പന്തയം, ലോട്ടറി ടിക്കറ്റ്, സന്തോഷം, ഗ്രാമത്തിലെ ഒരു ദിവസം, നെല്ലിക്ക, ഒരു പേരില്ലാക്കഥ തുടങ്ങിയ കഥകളുടെ സമാഹാരം. ചെഖോവ് എഴുത്തുകളുടെ മുഖമുദ്രയായ ഋജുത്വവും ലാളിത്യവും അതിസാധാരണ പദങ്ങളുടെ വിന്യാസവും യാതൊരു പൊലിമകളുമില്ലാതെ കഥകളിലേക്ക് സന്നിവേശിച്ചിട്ടുണ്ട്. ‘ചെഖോവിന്റെ പത്ത് കഥകള്‍’. വിവര്‍ത്തനം – അഫാഫ് നൗറിന്‍. ഗ്രീന്‍ ബുക്‌സ്. വില 95 രൂപ.