പെരിയ കനാൽ ഫയൽമാൻ ചപ്പിൽ അരിക്കൊമ്പൻ രണ്ടു വീടുകൾ തകർത്തു. ജനവാസ മേഖലയിൽ നിലയുറപ്പിച്ച് കാട്ടാന.നാളെ മുതൽ അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം ആരംഭിക്കും.24ന് മോക്ക് ഡ്രിൽ നടത്തിയ ശേഷം 25ന് ആനയെ മയക്ക് വെടി വെക്കാനാണ് തീരുമാനം. ആദ്യ ശ്രമം വിജയിച്ചില്ലെങ്കിൽ 26ാം തിയതി വീണ്ടും ശ്രമിക്കും.ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരികൊമ്പനെ പിടികൂടാനുള്ള നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് മൂന്നാറിൽ ഉന്നത തലയോഗം ചേരും. മൂന്നാർ വനം വകുപ്പ് ഓഫീസിൽ മൂന്ന് മണിക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് യോഗം.
നാളെ മുതൽ അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം ആരംഭിക്കും
