കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലില്‍ ജനിച്ച്, കേരളത്തിലെ ഗവണ്മെന്റ് കോളേജുകളില്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച പാര്‍വതി തമിഴ്നാട്ടിലും കേരളത്തിലുമായി താന്‍ ജീവിച്ച 15 നാടുകളിലെ നാട്ടനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ഒരുകാലത്ത് കേരളത്തിലെ ഗവണ്മെന്റ് കോളേജുകളിലെ അക്കാദമികവും സാംസ്കാരികവുമായ അന്തരീക്ഷം എന്തായിരുന്നു എന്നതിന്റെ ഒരു ചരിത്രരേഖ കൂടിയാണ് ‘എന്റെ നാട്’ എന്ന ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ശ്രദ്ധേയമായ ഈ ഓര്‍മ്മകള്‍. മനുഷ്യബന്ധങ്ങള്‍ കാണെക്കാണെ തകര്‍ന്നുകൊണ്ടിരിക്കുന്ന സമകാലികജീവിതത്തില്‍ സ്നേഹിച്ചുതീരാത്തവരുടെ കൈപ്പുസ്തകമായിട്ടാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍. ‘കന്യാകുമാരി മുതല്‍ കണ്ണൂര്‍ വരെ’. ഡോ. ബി പാര്‍വതി. ഗ്രീന്‍ ബുക്സ്. വില 304 രൂപ.