ബിഎംഡബ്ല്യുവിന്റെ സെവന് സീരിസിന്റെ 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ എം സ്പോട്ട് എഡിഷന് സ്വന്തമാക്കി ആസിഫ് അലി. ഏകദേശം 1.35 കോടി രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില. കഴിഞ്ഞ വര്‍ഷം അവസാനം ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാങ്ങിയിരുന്നു. നേരത്തെ പൃഥ്വിരാജും ടോവിനോയും സെവന് സീരിസിന്റെ വാങ്ങിയിട്ടുണ്ട്. സീരിസിലെ ഉയര്‍ന്ന മോഡലുകളിലൊന്നാണ് 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ എം സ്പോട്ട് എഡിഷന്. മൂന്നു ലീറ്റര്‍ ഡീസല്‍ എന്ജിന് ഉപയോഗിക്കുന്ന കാറിന് 265 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കുമുണ്ട്. വേഗം നൂറു കടക്കാന്‍ 6.2 സെക്കന്‍ഡ് മാത്രം മതി ഈ കരുത്തന്. ഇന്റീരിയര്‍ ട്രിമ്മിലേയും സെന്റര്‍ കണ്‍സോള്‍ കവറിലേയും ബാഡ്ജിങ്, പേര്‍സണലൈസിഡ് റീയര്‍ സീറ്റ് ഹെഡ്റെസ്റ്റ്, ബാക് റെസ്റ്റ്, നാപ്പ ലെതര്‍ അപ്ഹോള്‍സറി തുടങ്ങി നിരവധി സവിശേഷതകള്‍ 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ എം സ്പോട് എഡിഷനിലുണ്ട്.