ജെൻ്റർ ന്യൂട്രാലിറ്റി പരാമർശത്തില്‍ ഇ പി ജയരാജന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പൊലീസിന് തിരിച്ചറിയാൻ പ്രയാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കെതിരെയായിരുന്നു ഇപി ജയരാജന്റെ വിവാദ പരമാര്‍ശം.
ഇ പി ജയരാജന്റെ ഈ വിരുദ്ധ പരാമര്‍ശത്തിനെതിരെ അതായത് പെൺകുട്ടികൾ പാന്‍റും ഷർട്ടും ഇട്ട് മുടി ക്രോപ് ചെയ്ത് ആണ്‍കുട്ടികളെ പോലെ സമരത്തിനിറങ്ങി എന്ന പരാമർശത്തിന് എതിരെ ഒരു വനിതാ സംഘടനയ്ക്കും പരാതിയില്ലെ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു.