പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷം സിജു വിത്സന് നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. കിച്ചാപ്പൂസ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ കെ.ജി. അനില്‍കുമാര്‍ നിര്‍മിക്കുന്ന ചിത്രം പി.ജി. പ്രേംലാല്‍ സംവിധാനം ചെയ്യുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂര്‍ ആണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം ആല്‍ബി നിര്‍വഹിക്കുന്നു. സിനിമയുടെ ചിത്രീകരണം വയനാട്ടില്‍ പുരോഗമിക്കുന്നു. സംഗീതം-ഷാന്‍ റഹ്മാന്, ഗാനരചന റഫീഖ് അഹമ്മദ്, എഡിറ്റിങ് കിരണ്‍ ദാസ്. എന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പി.പി. കുഞ്ഞികൃഷ്ണന് ഒരു പ്രധാനവേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ പുതുമുഖം കൃഷ്ണേന്ദു എ. മേനോന് നായികയാവുന്നു. നിഷ സാരംഗ് , ഹരീഷ് പേങ്ങന്,സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാര്‍ തുടങ്ങിയ വരും മറ്റു പ്രമുഖ താരങ്ങളും വേഷമിടുന്നു.