തിങ്കളാഴ്ച നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയയിലും നാഗാലാൻറിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. നരേന്ദ്ര മോദി സർക്കാർ മൂന്നിൽ രണ്ട് ഭൂരിപക്ഷവുമായി അധികാരത്തിൽ എത്തുമെന്ന് അമിത് ഷാ. നരേന്ദ്ര മോദിയുടെ ജനപിന്തുണയിൽ പ്രതിപക്ഷത്തിന് അസ്വസ്ഥതയെന്നും ബിജെപി ഒറ്റയ്ക്ക് വൻ ഭൂരിപക്ഷം നേടുമെന്നും അമിത് ഷാ പറഞ്ഞു. നിലവിൽ രാഷ്ട്രീയ ഇന്ത്യ ഒന്നടങ്കം ഉറ്റുനോക്കുന്നത് കോൺഗ്രസ് പ്ലീനറി സമ്മേളനം നടക്കുന്ന റായ്പൂരിൽ എന്ത് നടക്കുന്നുവെന്ന് അറിയാനാണ്. പാർട്ടി ഒറ്റ കക്ഷിയായി വീണ്ടും അധികാരത്തിലെത്തുമെന്നാണ് അമിത്ഷായുടെ അവകാശവാദം. മോദിയുടെ ജനപിന്തുണയിൽ അസ്വസ്ഥരാണ് പ്രതിപക്ഷമെന്നാണ് അമിത് ഷാ പറയുന്നത്. വൻ ജനപിന്തുണയുണ്ടെന്നും രാജ്യമെങ്ങും മോദിയുടെ താമര വിരിയുമെന്ന് ആർപ്പുവിളിക്കുന്നുവെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം മേഘാലയയിൽ നടന്ന റാലിയിൽ പറഞ്ഞിരുന്നു.