ധ്രുവ സര്‍ജയെ നായകനാക്കി എത്തുന്ന ചിത്രമാണ് ‘മാര്ട്ടിന്’. എ പി അര്ജുന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പ്രീമിയര്‍ ബെംഗലൂരുവില്‍ നടന്നു. ധ്രുവ് സര്‍ജയുടെ അമ്മാവനും തെന്നിന്ത്യയിലെ ആക്ഷന്‍ കിംഗുമായ അര്ജുന് സര്‍ജയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ധ്രുവ സര്‍ജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിന്, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിറ്റിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പതക് എന്നിവര്‍ അടങ്ങുന്ന വലിയ താര നിര തന്നെ മാര്ട്ടിനുണ്ട്. ആക്ഷന്‍ രംഗങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ട ടീസറിന്റെ പ്രത്യേകത. കന്നഡയില്‍ ആക്ഷന്‍ പ്രിന്‍സ് എന്ന് അറിയപ്പെടുന്ന ധ്രുവ സര്‍ജ ഈ ചിത്രത്തിനായി ഏറെ ഒരുക്കങ്ങളാണ് നടത്തിയത് എന്ന് ടീസര്‍ വെളിവാക്കുന്നുണ്ട്. ധ്രുവ സര്‍ജ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാക് ജയിലില്‍ തടവ് പുള്ളിയായി എത്തുന്നതാണ് ടീസറില്‍ കാണിക്കുന്നത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ഈ വര്‍ഷം തന്നെ ചിത്രം ഉണ്ടാകും. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.