ആലപ്പുഴയിലെ ഹരിപ്പാട് എസ് എഫ് ഐ ഏരിയ പ്രസിഡന്റായ വിദ്യാർത്ഥിനിക്ക് നേരെ ഡി വൈ എഫ് ഐ ബ്ലോക്ക് ഭാരവാഹിയുടെ ക്രൂരമായ ആക്രമണം. വനിതാ നേതാവായ ചിന്നുവിനെ ഡി വൈ എഫ് ഐ ബ്ലോക്ക് ഭാരവാഹിയായ അമ്പാടി ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം മർദ്ദിച്ചു. തലയ്ക്കും ശരീരത്തും മുറിവേറ്റ ചിന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദിച്ചത് ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡന്റും സി പി എം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിയാണെന്ന് ചിന്നു പറഞ്ഞു. അമ്പാടി ഉണ്ണിക്കൊപ്പം എസ് എഫ് ഐ നേതാവിനെ മർദിക്കാൻ ഏതാനും സി പി എം അനുഭാവികളും ഉണ്ടിയിരുന്നു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan