അമിത് ചക്കാലക്കല്‍, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്ടെയ്നര് ‘സന്തോഷം’ ട്രെയിലര്‍ എത്തി. മല്ലിക സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, ആശ അരവിന്ദ്, ബേബി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കലാഭവന്‍ ഷാജോണിന്റെ മകളായി അനു സിത്താര എത്തുന്നു. വല്യമ്മയുടെ വേഷമാണ് മല്ലിക സുകുമാരന്‍. അര്ജുന് സത്യന് തിരക്കഥ എഴുതുന്ന ചിത്രം പേരുപോലെ തന്നെ ഫീല്‍ഗുഡ് സിനിമയാകും. ജീത്തു ജോസഫ്, സുജിത് വാസുദേവ് എന്നിവര്‍ക്കൊപ്പം സംവിധാനസഹായിയായി പ്രവര്‍ത്തിച്ച അജിത്തിന്റെ ആദ്യ സംവിധാന സംരംഭമാണിത്. മീസ്-എന്‍-സീന്‍ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം ഫെബ്രുവരി 24ന് തിയറ്ററുകളിലെത്തും. സിനിമയുടെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചു കഴിഞ്ഞു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി എസ് ജയ്ഹരി സംഗീതം പകരുന്നു.