പേടിഎമ്മിലെ ഓഹരികള്‍ പൂര്‍ണമായും വിറ്റ് ചൈനീസ് ഗ്രൂപ്പ് അലിബാബ. ബ്ലോക്ക് ഡീലിലൂടെ ആയിരുന്നു വില്‍പ്പന. എഎന്‍ഐ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു വലിയ നിക്ഷേപക സ്ഥാപനം 3.4 ശതമാനം ഓഹരികള്‍ വിറ്റെന്ന വാര്‍ത്തയെ തുടര്‍ന്ന് പേടിഎമ്മിന്റെ ഓഹരി വില ഇടിഞ്ഞു. ജനുവരി ആദ്യം പേടിഎമ്മിലെ 3.1 ശതമാനം ഓഹരികള്‍ 536.95 രൂപ നിരക്കില്‍ അലിബാബ വിറ്റിരുന്നു. സെപ്റ്റംബറിലെ കണക്കുകള്‍ അനുസരിച്ച് 6.26 ശതമാനം ഓഹരികളാണ് പേടിഎമ്മില്‍ അലിബാബയ്ക്ക് ഉണ്ടായിരുന്നത്. 2022-23ലെ മൂന്നാം പാദത്തില്‍ നഷ്ടം കുറച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി പേടിഎം ഓഹരി വില ഉയരുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അലിബാബ ഓഹരികള്‍ വിറ്റത്. നവംബറില്‍ സൊമാറ്റോയിലെ 3 ശതമാനം ഓഹരികളും അലിബാബ വിറ്റിരുന്നു.