തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രമാണ് ‘ദസറ’. നാനിയാണ് ‘ദസറ’യില്‍ നായകനായി എത്തുന്നത്. ഇപ്പോഴിതാ ‘ദസറ’യിലെ പുതിയ ഗാനത്തിന്റെ ഒരു അപ്ഡേറ്റാണ് പുറത്തുവിട്ടിരിക്കുന്നത്. കീര്‍ത്തി സുരേഷ് ‘വെന്നെല’ എന്ന കഥാപാത്രമാകുന്ന ‘ദസറ’യിലെ ‘ഒരി വാരി’ എന്ന ഗാനത്തിന്റെ പ്രൊമൊയാണ് പുറത്തുവിട്ടിരിക്കുന്നത്. ലോക പ്രണയ ദിനത്തിന്റെ തലേ ദിവസമായ 13നാണ് ഗാനം പുറത്തുവിടുക. ശ്രീകാന്ത ഒഡേല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.