പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2022-23ലെ മൂന്നാം പാദഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. 1528 കോടി രൂപയാണ് മഹീന്ദ്രയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റാദായം 14 ശതമാനം ആണ് ഉയര്‍ന്നത്. വരുമാനം 41 ശതമാനം ഉയര്‍ന്ന് 21,654 കോടിയിലെത്തി. അതേ സമയം നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് അറ്റാദായം കുറഞ്ഞു. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 2773 കോടി രൂപയായിരുന്നു അറ്റാദായം. വിറ്റത് 7.76 ലക്ഷം വാഹനങ്ങള്മൂന്നാം പാദത്തില്‍ 7.76 ലക്ഷം വാഹനങ്ങളാണ് മഹീന്ദ്ര വിറ്റത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന 45 ശതമാനം ഉയര്‍ന്നു. ട്രാക്ടര്‍ വില്‍പ്പന ഉയര്‍ന്നത് 14 ശതമാനം ആണ്. രാജ്യത്തെ എസ്യുവി വിപണിയിലെ വരുമാനത്തിന്റെ 20.6 ശതമാനവും മഹീന്ദ്രയ്ക്കാണ് ലഭിക്കുന്നത്.