yt cover 19

അഞ്ചു വര്‍ഷത്തിലേറെയായി 7,100 കോടി രൂപയുടെ കുടിശിക പിരിച്ചെടുക്കാനുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിലെ വിമര്‍ശനം പരിശോധിച്ചു കുടിശിക പിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍. കുടിശിക പിരിക്കാന്‍ നിയമഭേദഗതി വേണം. സംസ്ഥാനത്തെ ധനസ്ഥിതി അത്ര മെച്ചമല്ല, അപകടകരമാണ്. സംസ്ഥാനത്തിന്റെ താല്‍പര്യമനുസരിച്ചാണ് സെസ് ചുമത്തിയത്. ഇത്രയധികം ആക്രമണം വേണോ എന്ന് പ്രതിപക്ഷവും മാധ്യമങ്ങളും ആലോചിക്കണം. ധനമന്ത്രി പറഞ്ഞു.

സൂര്യനില്‍നിന്ന് ഒരുഭാഗം വേര്‍പെട്ടെന്ന് ശാസ്ത്ര ലോകം. സൂര്യന്റെ ഒരു ഭാഗം വിഘടിച്ച് ഉത്തരധ്രുവത്തിനു ചുറ്റും വലിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചെന്നാണു കണ്ടെത്തല്‍. വിഘടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നാസയുടെ ജെയിംസ് വെബ് ദൂരദര്‍ശിനി പിടിച്ചെടുത്തതോടെയാണ് സംഭവം അറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ബഹിരാകാശ ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചു.

അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാന്‍ ബാര്‍ കൗണ്‍സില്‍ യോഗ്യത പരീക്ഷ പാസാകണമെന്ന വ്യവസ്ഥ സുപ്രീംകോടതി ശരിവച്ചു. അഖിലേന്ത്യാ ബാര്‍ പരീക്ഷ നടത്താന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് അധികാരമുണ്ട്. യോഗ്യത പരീക്ഷ എന്റോള്‍മെന്റിനു മുമ്പ് നടത്തണോ പിന്നീടു മതിയോയെന്നു ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്രാലൈന്‍ വേണമെന്ന് ഹൈക്കോടതി. സീബ്രാലൈനില്‍ കാല്‍നടയാത്രക്കാരെ വാഹനമിടിച്ചാല്‍ ഡ്രൈവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ പോലീസ് ജീപ്പിടിച്ച് കണ്ണൂര്‍ സ്വദേശിനി മരിച്ച സംഭവത്തില്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ 48.32 ലക്ഷം രൂപ വിധിച്ചതിനെതിരായ അപ്പീല്‍ തള്ളിയാണ് ഉത്തരവ്.

സംസ്ഥാനത്തെ വന്‍കിട തോട്ടമുടമകള്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതിയിളവ് പ്രാബല്യത്തിലായി. തോട്ടം മേഖലയുടെ നികുതി ഒഴിവാക്കിക്കൊണ്ടുളള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. തോട്ടം മേഖലയില്‍ പ്രതിസന്ധിയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് തോട്ടം നികുതിയും കാര്‍ഷിക ആദായ നികുതിയും ഉപേക്ഷിച്ചത്.

സംസ്ഥാന ബജറ്റിലെ അധിക നികുതി ജനങ്ങള്‍ അടയ്ക്കരുതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അധിക നികുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കരുതെന്ന് പിണറായി വിലക്കിയിരുന്നു. അധിക നികുതി അടയ്ക്കരുതെന്ന് കോണ്‍ഗ്രസും ജനങ്ങളോട് ആവശ്യപ്പെടുന്നു. നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

നിയമസഭയിലെ പ്രതിപക്ഷ എംഎല്‍എമാരുടെ സത്യഗ്രഹ സമരത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഗാന്ധിജി വിഭാവനം ചെയ്ത സത്യഗ്രഹ സമരത്തെയാണ് പരിഹസിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമരങ്ങളില്‍ നിന്ന് യു ടേണ്‍ അടിച്ച ശീലമാണു പിണറായിക്കുള്ളതെന്നും സതീശന്‍ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലമാണ് ജനങ്ങളുടെ മേല്‍ അധികനികുതി അടിച്ചേല്‍പ്പിക്കുന്നതെന്നും കുറ്റപ്പെടുത്തി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ന്യുമോണിയ പൂര്‍ണമായും മാറിയെന്ന് ഡോക്ടര്‍മാര്‍. പനിയും ശ്വാസതടസവും ഇല്ല. ഡോക്ടര്‍മാരോടും വീട്ടുകാരോടും സംസാരിച്ചു. തുടര്‍ ചികില്‍സക്കായി അദ്ദേഹത്തെ ബംഗളൂരുവിലേക്കു കൊണ്ടുപോകാമെന്നും നിംസ് ആശുപത്രി ഡോക്ടര്‍മാര്‍ പറഞ്ഞു.

പെരിന്തല്‍മണ്ണ മണ്ഡലത്തിലെ സ്പെഷ്യല്‍ ബാലറ്റുകളില്‍ കൃത്രിമം നടന്നോയെന്നു ബുധനാഴ്ച ഉച്ചയ്ക്ക് 1.30 നു സംയുക്ത പരിശോധന നടത്താന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഹൈക്കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള പോസ്റ്റല്‍ ബാലറ്റുകളാണ് ഹൈക്കോടതി റജിസ്ട്രാറുടെ സാന്നിധ്യത്തില്‍ ഇരു സ്ഥാനാര്‍ത്ഥികളും അഭിഭാഷകരും പരിശോധിക്കുക.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂവെന്നും കോടതി പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമാന യാത്ര ചെലവിന് 30 ലക്ഷം രൂപ അധികം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഈ വര്‍ഷം അനുവദിച്ച തുക ചെലവാക്കി കഴിഞ്ഞതിനാലാണ് അധിക തുക അനുവദിച്ചത്.

കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗം ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയി. 63 ജീവനക്കാരില്‍ 21 പേര്‍ മാത്രമാണ് ഓഫീസില്‍ എത്തിയത്. 20 പേര്‍ അവധിക്ക് അപേക്ഷിക്കാതെയാണ് യാത്ര പോയത്.

കൂലിത്തര്‍ക്കംമൂലം കൊച്ചി ഏലൂരിലെ വിആര്‍എല്‍ ലോജിസ്റ്റിക്സ് പ്രധാന വെയര്‍ഹൗസ് അടച്ചുപൂട്ടുന്നു. വാടകയ്ക്കെടുത്തിരുന്ന ഗോഡൗണ്‍ കെട്ടിടം ഈ മാസത്തോടെ ഒഴിയും. യൂണിയനുകള്‍ ആവശ്യപ്പെടുന്ന ഭീമമായ കൂലി നിരക്ക് നല്‍കാനാവില്ലെന്ന് വിആര്‍എല്‍.

രാത്രിയില്‍ കോളജിലേക്കു യഥേഷ്ടം പ്രവേശിക്കാന്‍ തടസമായിരുന്ന ഗേറ്റ് അപഹരിച്ച വിദ്യാര്‍ഥി സംഘത്തിലെ ഒരാള്‍ പിടിയില്‍. പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളജിലെ ഗേറ്റാണ് അപഹരിച്ചത്. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി രാഗിനാണ് പിടിയിലായത്. മൂന്നു പേര്‍ ഒളിവിലാണ്. പിന്നീട് ഈ ഗേറ്റ് മെന്‍സ് ഹോസ്റ്റലിലെ ശുചിമുറിയില്‍നിന്ന് കണ്ടെത്തി.

ഹൃദ്രോഗ ചികിത്സ കഴിഞ്ഞെത്തിയ ദമ്പതികളെ ഇറങ്ങേണ്ട സ്റ്റോപ്പില്‍നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ ഇറക്കിവിട്ടെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ താമരശേരി പൊലീസ് അന്വേഷണം തുടങ്ങി. താമരശേരി പരപ്പന്‍പൊയില്‍ സ്വദേശികളായ ലത്തീഫും ഭാര്യ ലൈലയുമാണ് പരാതിക്കാര്‍.

കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സി.പി കുഞ്ഞ് അന്തരിച്ചു. 1987 മുതല്‍ 1991 വരെ കോഴിക്കോട് രണ്ട് നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യുട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് മകനാണ്.

കര്‍ണാടക മുന്‍ മന്ത്രിയും മലയാളി വ്യവസായിയുമായ ടി. ജോണ്‍ അന്തരിച്ചു. 92 വയസായിരുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്നു സംസ്‌കാരം നാളെ ബെംഗളുരു ക്വീന്‍സ് റോഡിലെ സെന്റ് മേരീസ് ജെ.എസ്.ഒ കത്തീഡ്രലില്‍.

കൊച്ചിയില്‍ മരണപ്പാച്ചില്‍ നടത്തിയ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. സിഗ്നലില്‍ നിന്ന് അമിത വേഗതയില്‍ മുന്നോട്ടെടുത്ത ബസിടിച്ച് വൈപ്പിന്‍ സ്വദേശി ആന്റണിയാണു മരിച്ചത്. ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

കണ്ണൂര്‍ ഐവര്‍കുളത്ത് പതിമൂന്ന് വയസുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍. സ്വപ്നക്കൂട് പ്രവീണിന്റെ മകള്‍ റിയ പ്രവീണ്‍ ആണ് മരിച്ചത്. പെരളശ്ശേരി എകെജി ഹയര്‍ സെക്കന്ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

പ്ലൈവുഡ് കമ്പനിയിലെ മാലിന്യക്കുഴിയില്‍ വീണ് നാലു വയസുകാരി മരിച്ചു. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയായ പശ്ചിമബംഗാള്‍ സ്വദേശി ഹുനൂബയുടെ മകള്‍ അസ്മിനിയാണ് മരിച്ചത്.

തിരുവനന്തപുരം വിതുരയില്‍ 74 കാരിയെ മദ്യലഹരിയില്‍ പീഡിപ്പിച്ച 57 കാരനായ അയല്‍വാസിയെ വിതുര പോലീസ് അറസ്റ്റ് ചെയ്തു. വിതുര കല്ലാര്‍ സ്വദേശി ഉണ്ണിയാണ് അറസ്റ്റിലായത്.

പന്ത്രണ്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആശ്രമം നടത്തിപ്പുകാരനായ സ്വാമി പിടിയില്‍. ആലപ്പുഴ ചേര്‍ത്തല സ്വദേശി രഞ്ജിത്തെന്ന സൂര്യനാരായണനെയാണ് മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം അട്ടക്കുളങ്ങര ജംഗ്ഷനില്‍ ഗുണ്ടാസംഘം യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ പൂജപ്പുര സ്വദേശി മുഹമ്മദലി എന്ന യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജ്യത്ത് കഴിഞ്ഞ 12 വര്‍ഷത്തിനിടെ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിലേക്കു കുടിയേറിയെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ രാജ്യസഭയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 2,25,620 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു.

ഐഎസ്ആര്‍ഒയുടെ പുതിയ റോക്കറ്റ് എസ്എസ്എല്‍വിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18 നാണ് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങളെയാണ് ബഹിരാകാശത്ത് എത്തിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്തോ അമേരിക്കന്‍ കമ്പനിയായ അന്റാരിസിന്റെ, ജാനസ് 1, ഇന്ത്യയുടെ സ്പേസ് സ്റ്റാര്‍ട്ടപ്പായ സ്പേസ് കിഡ്സ് നിര്‍മിച്ച ആസാദി സാറ്റ് 2 എന്നിവയാണ് എസ്എസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചത്.

ചൈന ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ സുവിധ ഇനി നിര്‍ബന്ധമല്ല. അന്താരാഷ്ട്ര തലത്തില്‍ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് എയര്‍ സുവിധ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. ഇനി വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് പരിശോധന നടത്തി നെഗറ്റീവാണെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍ വിമാനത്താവളങ്ങളിലെ രണ്ടു ശതമാനം യാത്രക്കാരുടെ പരിശോധന തുടരും.

രാജസ്ഥാന്‍ നിയമസഭയില്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ആദ്യ എട്ട് മിനുട്ടോളം ബജറ്റ് വായിച്ചതിനുശേഷമാണ് പഴയ ബജറ്റ് പ്രസംഗമാണ് മുഖ്യമന്ത്രി വായിക്കുന്നതെന്ന് മനസിലായത്. ഉടന്‍ ചീഫ് വിപ്പ് ഇടപെട്ട് ബജറ്റ് അവതരണം നിര്‍ത്തി. പ്രതിപക്ഷം പരിഹാസവുമായി രംഗത്തെത്തി. ഉദ്യോഗസ്ഥര്‍ പുതിയ ബജറ്റ് രേഖ എത്തിച്ചാണ് ബജറ്റ് അവതരണം പുനരാരംഭിച്ചത്.

വരാഹരൂപം ഉള്‍പ്പെട്ട കാന്താര സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കുമ്പോള്‍ സിനിമ വിലക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറഞ്ഞു.

മധ്യപ്രദേശില്‍ ബിജെപി മന്ത്രിക്കു സ്വന്തം നിയമസഭാ മണ്ഡലത്തില്‍ ചൊറിപ്പൊടി ആക്രമണം. ബിജെപിയുടെ വികാസ് രഥയാത്രക്കിടെ പൊതുജനാരോഗ്യ- എന്‍ജിനീയറിംഗ് മന്ത്രി ബ്രജേന്ദ്ര സിംഗ് യാദവിനു നേരെയാണ് നായക്കൊര്‍ണപ്പൊടി എറിഞ്ഞത്. മന്ത്രിയുടെ മണ്ഡലമായ മുംഗവോലിയിലെ ദേവ്രാച്ചി ഗ്രാമത്തിലൂടെ യാത്ര നടക്കുമ്പോഴാണ് സംഭവം.

ചൊറിച്ചില്‍ സഹിക്കാനാകാതെ മന്ത്രി കുര്‍ത്ത ഊരിമാറ്റി കുപ്പിവെള്ളത്തില്‍ കഴുകിയതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു.

ഇന്ത്യയില്‍ ബിബിസി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹിന്ദു സേനാ നേതാവ് വിഷ്ണു ഗുപ്ത നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഒരു ഡോക്യുമെന്ററി രാജ്യത്തെ ബാധിക്കില്ലെന്ന വിലയിരുത്തലോടെയാണ് ഹര്‍ജി തള്ളിയത്.

ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പോടെ സിപിഎമ്മിന് അന്ത്യമാകുമെന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിപ്ലബ് ദേബ്. കേരളത്തില്‍ പിണറായി വിജയന്‍ രണ്ടാമതും മുഖ്യമന്ത്രിയായത് സിപിഎമ്മിന്റെ ശക്തിയായി കാണാനാകില്ല. കമ്യൂണിസ്റ്റുകാര്‍ വികസന വിരുദ്ധരാണ്. പാവപ്പെട്ടവരുണ്ടെങ്കിലേ കമ്യൂണിസ്റ്റുകാര്‍ക്കു സമരം ചെയ്യാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുട്ടിനുമായി മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി. പെട്രോളിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതി അടക്കം ഉഭയകക്ഷി- പ്രാദേശിക വിഷയങ്ങളില്‍ ഇരു രാജ്യവും സഹകരണം ഉറപ്പാക്കാനാണു തീരുമാനം. റഷ്യ- യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച.

സൈനിക പരേഡില്‍ മകള്‍ക്കും പത്നിക്കുമൊപ്പം പങ്കെടുത്ത് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഏറെ നാളായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. മകളാണ് അടുത്ത ഭരണാധികാരിയെന്ന ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്.

ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാമിന്നിംഗ്സ് ലീഡ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് നേടി. സെഞ്ച്വറി നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഇന്നിംഗ്സാണ് ഇന്ത്യക്ക് ലീഡ് നേടാന്‍ സഹായകമായത്.

സൊമാറ്റോ ഡിസംബര്‍ പാദത്തില്‍ 346.6 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 67.2 കോടി രൂപയായിരുന്നു. സെപ്തംബര്‍ പാദത്തില്‍ നഷ്ടം 250.8 കോടി രൂപയും. ബ്ലിങ്കിറ്റിനെ 2022 ഏപ്രിലില്‍ സ്വന്തമാക്കിയതിന് ശേഷമുള്ള ആദ്യത്തെ പൂര്‍ണ്ണ പാദമായിരുന്നു ഡിസംബര്‍ പാദം. ഫുഡ് ഡെലിവറി, പലചരക്ക് വിഭാഗമായ ബ്ലിങ്കിറ്റ് എന്നിവയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ ഏകീകൃത വരുമാനം 17.2 ശതമാനം ഉയര്‍ന്ന് 1,948.2 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് 2,485.3 കോടി രൂപയായി. രണ്ടാം പാദത്തിലെ 2,091.3 കോടി രൂപയില്‍ നിന്ന് 19 ശതമാനം വര്‍ധന. സൊമാറ്റോ 61.6 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. സെപ്തംബര്‍ പാദത്തില്‍ ഇത് 11.8 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനത്തിന്റെ കാര്യത്തില്‍ മുന്‍ പാദത്തിലെ 1,177.9 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നാം പാദത്തില്‍ ഇത് 1,191 കോടി രൂപയായി. മുന്‍ വര്‍ഷം 941.2 കോടി രൂപ മാത്രമായിരുന്നു വരുമാനം. സൊമാറ്റോയുടെ ശരാശരി ഉപഭോക്താക്കളുടെ എണ്ണം സെപ്തംബര്‍ പാദത്തിലെ 175 ലക്ഷത്തില്‍ നിന്ന് മൂന്നാം പാദത്തില്‍ 174 ലക്ഷമായി കുറഞ്ഞു. കമ്പനിയുമായി സഹകരിക്കുന്ന റെസ്റ്റോറന്റുകളുടെ എണ്ണം മുന്‍ പാദത്തിലെ 2,07,000 റെസ്റ്റോറന്റുകളെ അപേക്ഷിച്ച് 2,09,000 ആയി വര്‍ധിച്ചു.

മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ഓണറിന്റെ പുതിയ ഹാന്‍ഡ്സെറ്റ് എക്സ്8എ പുറത്തിറങ്ങി. യുകെ, മലേഷ്യ, യുഎഇ എന്നിവിടങ്ങളിലാണ് ഓണര്‍ എക്സ്8എ അവതരിപ്പിച്ചത്. ഓണര്‍ എക്സ്8ന് സമാനമായ ഫീച്ചറുകളാണ് പുതിയ ഹാന്‍ഡ്സെറ്റിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഓണര്‍ എക്സ്8എ വരുന്നത്. മീഡിയടെക് ഹീലിയോ ജി88 പ്രോസസര്‍, 100 മെഗാപിക്സലിന്റെ റിയര്‍ ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ഓണര്‍ എക്സ്8എ യുടെ 6 ജിബി റാം + 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിന് 220 യൂറോയാണ് (ഏകദേശം 19,500 രൂപ) വില. അതേസമയം, മലേഷ്യയിലെ വില 999 ആര്‍എം (ഏകദേശം 19,200 രൂപ) ആണ്. ഫെബ്രുവരി 14 ന് മുന്‍പ് ഓണര്‍ എക്സ്8എ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഓണര്‍ ബാന്‍ഡ് 6 ഫ്രീയായി ലഭിക്കും. ട്രിപ്പിള്‍ റിയര്‍ ക്യാമറയുമായാണ് ഓണര്‍ എക്സ്8എ വരുന്നത്. 22.5വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് ആണ് ബാറ്ററി. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ 6.1 ആണ് ഓണര്‍ എക്സ്8എയിലെ ഒഎസ്.

ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഗന്ധര്‍വ്വ ജൂനിയര്‍’ ചിത്രീകരണം ആരംഭിച്ചു. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ് ആണ്. സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. 40 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയെ കുറിച്ച് ‘മിന്നല്‍മുരളിക്ക് ശേഷം മറ്റൊരു സൂപ്പര്‍ ഹീറോക്കായി മോളിവുഡ് ഒരുങ്ങുന്നു’ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ഫാന്റസിയും ഹാസ്യവും കലര്‍ന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ അറിയിച്ചു. ഒരു ഗന്ധര്‍വ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നര്‍മ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ജെ എം ഇന്‍ഫോടെയ്ന്‍മെന്റും ലിറ്റില്‍ ബിഗ് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം.

മലയാളത്തിലെ ആദ്യ സിനിമ ‘വിഗതകുമാരനില്‍ നായികയായി അഭിനയിച്ച പി കെ റോസിയുടെ 120-ാം ജന്മദിനമാണ് ഫെബ്രുവരി 10. അത് ഓര്‍ത്തെടുത്ത് ഗൂഗിള്‍ അവരുടെ ഹോം പേജില്‍ ഡൂഡില്‍ തന്നെ ഒരുക്കിയിരിക്കുകയാണ്. ‘വിഗതകുമാരന്‍’ എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ കടുത്ത ആക്രമണമാണ് റോസിയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. അക്രമികളും ജാതി ഭ്രാന്തന്മാരും റോസിയുടെ വീട് വളഞ്ഞ് കല്ലെറിയുകയും തീവെച്ച് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. താന്‍ അഭിനിയിച്ച ആദ്യ സിനിമ തീയറ്ററില്‍ കാണാന്‍ എത്തിയ റോസിയെ ചിലര്‍ കൈയ്യേറ്റം ചെയ്യുക പോലും ഉണ്ടായി. ദളിത് വിഭാഗത്തില്‍നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഒരു ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു റോസി. വിഗതകുമാരനില്‍ അഭിനയിച്ചതിനെത്തുടര്‍ന്ന് റോസിക്കും വീട്ടുകാര്‍ക്കും സമൂഹം ഭ്രഷ്ട് കല്പിച്ചു. തമിഴ്‌നാട്ടിലേക്ക് കടന്ന റോസി നാഗര്‍കോവിലിലെ വടശേരി തെരുവിലാണ് രാജമ്മ ജീവിച്ചിരുന്നതെന്നും 1988 ല്‍ ഇവര്‍ മരണപ്പെട്ടുവെന്നും പിന്നീട് കണ്ടെത്തിയിട്ടുണ്ട്. 1930 നവംബര്‍ ഏഴിനാണ് ജെസി ഡാനിയേല്‍ സംവിധാനം ചെയ്ത വിഗതകുമാരന്‍ എന്ന കേരളത്തിലെ ആദ്യത്തെ നിശബ്ദചിത്രം തിരുവനന്തപുരം കാപ്പിറ്റോള്‍ തിയറ്ററിലാണ് റിലീസ് ചെയ്തത്.

ടിയാഗോ ഇലക്ട്രിക്കിന്റെ വില വര്‍ധിപ്പിച്ച് ടാറ്റ. പ്രാരംഭ വില കുറവ് അവസാനിപ്പിച്ച് എല്ലാ മോഡലുകള്‍ക്കും 20,000 രൂപ വരെയാണ് ടാറ്റ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ അടിസ്ഥാന വകഭേദത്തിന്റെ വില 8.69 ലക്ഷം രൂപയായി മാറി. വിവിധ വകഭേദങ്ങളിലായി 8.69 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയാണ് ടിയാഗോ ഇലക്ട്രിക്കിന്റെ എക്സ്ഷോറൂം വില. ആദ്യ ബുക്ക് ചെയ്യുന്ന 20,000 പേര്‍ക്കായിരുന്നു പ്രാരംഭ വില കുറവ് ടാറ്റ പ്രഖ്യാപിച്ചത്. ബുക്കിങ് ആരംഭിച്ച് ആദ്യ മാസത്തില്‍ തന്നെ 20,000 പിന്നിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. 19.2 കിലോവാട്ട്അവര്‍, 24 കിലോവാട്ട്അവര്‍ എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. 24കിലോവാട്ട്അവര്‍ ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റര്‍ റേഞ്ചും 19.2 കിലോവാട്ട്അവര്‍ ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റര്‍ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. ഏഴ് വിവിധ മോഡലുകളിലാണ് വാഹനം ലഭ്യമാകുന്നത്. രണ്ട് ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ 5.7 സെക്കന്‍ഡ് മാത്രം മതി.

കേരളത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി തന്റെ ജീവിതത്തില്‍ അനുഭവിച്ചു കടന്നുപോകുന്ന കാര്യങ്ങളെ പെറുക്കിയടുക്കി ഭംഗിയായി തമാശയുടെ മേന്‍പൊടി വിതറി അവതരിപ്പിച്ചിരിക്കുന്ന ചിത്രം. വിദ്യാഭ്യാസം, തൊഴില്‍, വിവാഹം എന്നിവയില്‍ തുടങ്ങി ജീവിതത്തിലെ ഓരോ ദിവസവും പെണ്‍കുട്ടികളുടെ ചോയ്സ് എന്നത് എത്രമാത്രം വയലന്‍സോടെയാണ് അട്ടിമറിക്കപ്പെടുന്നത് എന്ന് വിപിന്‍ ദാസ് എന്ന സംവിധായകന്‍ മനോഹരമായി തിരശ്ശീലയില്‍ എത്തിച്ചിരിക്കുന്നു. ടോക്സിക് വിവാഹബന്ധത്തിന്റെ കഥ പറയുന്ന ജയ ജയ ജയ ജയ ഹേ മലയാള സിനിമയുടെ പുതിയ കാലത്തെ അടയാളപ്പെടുത്തുകയാണ്. സമൂഹത്തിലെ ഏറ്റവും ഗൗരവമേറിയ വിഷയം ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയില്‍ അവതരിപ്പിക്കാന്‍ വിപിന്‍ ദാസിന്റെ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ‘ജയ ജയ ജയ ജയ ഹേ’. വിപിന്‍ ദാസ്. ഡിസി ബുക്സ്. വില 218 രൂപ.

ജീവിത ശൈലിയാണ് ഒരു പരിധിവരെ കാന്‍സര്‍ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. ക്യാന്‍സര്‍ പല അവയവങ്ങളെയും ബാധിക്കാം. അതില്‍ പ്രധാനമായും പലരിലും ഇപ്പോള്‍ കണ്ടുവരുന്ന ഒന്നാണ് കുടലിലെ ക്യാന്‍സര്‍. വന്‍കുടലിലോ മലാശയത്തിലോ പോളിപ്പുകള്‍ ( ചെറിയ മുഴകള്‍) പ്രത്യക്ഷപ്പെടുന്നതാണ് ലക്ഷണം. കോളോനോസ്‌കോപ്പി എന്ന പരിശോധന നടത്തിയാല്‍ അര്‍ബുദമാകും മുമ്പു തന്നെ ഇവയെ നീക്കം ചെയ്യാന്‍ സാധിക്കും. ജീവിതശൈലി, ഭക്ഷണം ഇവ നിയന്ത്രിച്ചാല്‍ ഒരു പരിധി വരെ ക്യാന്‍സര്‍ അഥവാ അര്‍ബുദം വരാതെ തടയാം. കുടലിലെ ക്യാന്‍സര്‍ ബാധിച്ചവരില്‍ ശാസ്ത്രക്രിയയ്ക്കും കീമോതെറാപ്പിക്കും ശേഷം നട്സ് പതിവായി കഴിച്ചാല്‍ അര്‍ബുദം വീണ്ടും വരാനുള്ള സാധ്യത കുറവാണെന്ന് യേല്‍ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ബദാം, വാള്‍നട്ട്, ഹേസല്‍ നട്ട്, പെക്കണ്‍, അണ്ടിപ്പരിപ്പ് എന്നിവ കഴിച്ചാല്‍ കുടലിലെ അര്‍ബുദം വരാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. കുടലിലെ അര്‍ബുദം ബാധിച്ച 862 പേരില്‍ അരവര്‍ഷക്കാലം നീണ്ട പഠനം നടത്തി. ആഴ്ചയില്‍ ഒന്നോ രണ്ടോ ഔണ്‍സ് നട്സ് കഴിച്ചവരില്‍ 42 ശതമാനം പേര്‍ക്ക് രോഗം കുറഞ്ഞതായും 57 ശതമാനം പേര്‍ക്ക് രോഗം മാറിയതായും കണ്ടു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.36, പൗണ്ട് – 99.90, യൂറോ – 88.51, സ്വിസ് ഫ്രാങ്ക് – 89.47, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.24, ബഹറിന്‍ ദിനാര്‍ – 218.49, കുവൈത്ത് ദിനാര്‍ -269.40, ഒമാനി റിയാല്‍ – 213.94, സൗദി റിയാല്‍ – 21.95, യു.എ.ഇ ദിര്‍ഹം – 22.42, ഖത്തര്‍ റിയാല്‍ – 22.62, കനേഡിയന്‍ ഡോളര്‍ – 61.31.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *