സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി ഗതാഗത മന്ത്രി ആൻറണി രാജു ഉത്തരവിട്ടു. അധ്യയന വർഷത്തിനിടെ വാഹന റിപ്പയറിങ്ങിനായി കൂടുതൽ സമയമെടുക്കുന്നത് വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ ഇതിനായി സാവകാശം നൽകണമെന്ന് വിവിധ സ്ക്കൂളുകൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഈ ഉത്തരവ്.
മധ്യവേനലവധിക്കാലത്ത് എപ്രിൽ,മെയ് മാസങ്ങളിൽ അറ്റകുറ്റ പണിക്കൾക്കും,
പെയ്ൻറിങ്ങിനുമെല്ലാമായി കൂടുതൽ സമയം ലഭിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി.
![സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി. 1 Untitled design 20](https://dailynewslive.in/wp-content/uploads/2023/02/Untitled-design-20-1200x675.jpg)