ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രതികരിച്ച് പ്രമുഖ വ്യവസായി എം എ യൂസഫലി രംഗത്ത്. സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബജറ്റ് ആണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്നാണ് യൂസഫലി അഭിപ്രായപ്പെട്ടത്. രണ്ട് കാര്യങ്ങൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റിൽ ഭക്ഷ്യസുരക്ഷാ, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെ പ്രഖ്യാപനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്നാണ് എം എ യൂസഫലിയുടെ അഭിപ്രായം.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan