എടയ്ക്കല്‍ ഗുഹാചിത്രങ്ങളുടെയും പെരുങ്കല്‍ പരിഷ്കൃതിയുടെയും ജൈനസംസ്കൃതിയുടെയും കാലംമുതല്‍ ഫ്യൂഡല്‍-കൊളോണിയല്‍ വാഴ്ചക്കാലം വരെയുള്ള വയനാടിനെക്കുറിച്ച്, പുതിയ ചരിത്ര-പുരാവസ്തു ഗവേഷണഫലങ്ങളുടെ വെളിച്ചത്തില്‍ എഴുതപ്പെട്ട പുസ്തകം. പലപ്പോഴും ഒരു പ്രദേശമോ ഒരു കാലഘട്ടമോ മുഴുവനോടെ കൈകാര്യം ചെയ്യേണ്ടിവരുന്നവര്‍ക്ക് മിക്കവാറും കഴിയാതെപോകുന്ന ഒരു ധര്‍മ്മമാണ് വയനാട് രേഖകള്‍ നിര്‍വഹിക്കുന്നത്. ലോക്കല്‍ ഹിസ്റ്ററിക്ക് കൂടുതല്‍ക്കൂടുതല്‍ പ്രാധാന്യം വര്‍ധിച്ചുവരുമ്പോള്‍ ഈ ഗ്രന്ഥം ഒഴിച്ചുകൂടാത്ത ഒന്നായി മാറും. ‘വയനാട് രേഖകള്‍’. ഒ.കെ ജോണി. മാതൃഭൂമി. വില 272 രൂപ.