ബേസില്‍ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം ‘കഠിന കഠോരമീ അണ്ഡകടാഹ’ത്തിലെ ലിറിക് വീഡിയോ റിലീസ് ചെയ്തു. ‘ലൈഫ് ലോക്ക് സേഫ്റ്റി വീക്ക്..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഗോവിന്ദ് വസന്തയുടേത് തന്നെ സംഗീതത്തിന് വരികള്‍ എഴുതിയത് ഷര്‍ഫു ആണ്. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹാഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷദ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത്. ബേസിലിനൊപ്പം ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജനുവരിയില്‍ ചിത്രം തിയറ്ററുകളിലേക്കെത്തും.