വൈദ്യുതി കാര്‍ രംഗത്തെ ചൈനീസ് വമ്പന്മാരായ ബി.വൈ.ഡി(ബില്‍ഡ് യുര്‍ ഡ്രീംസ്) ഇന്ത്യയില്‍ ആദ്യമായി സീല്‍ അവതരിപ്പിച്ചു. ന്യൂഡല്‍ഹി ഓട്ടോ എക്സ്പോ 2023ലാണ് അവതരിപ്പിച്ചത്. ഈ വര്‍ഷം നാലാം പാദത്തില്‍ സീല്‍ ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നും അതേസമയത്തു തന്നെ വില്പനയും തുടങ്ങുമെന്നും ബി.വൈ.ഡി അറിയിച്ചു. ബി.വൈ.ഡിയുടെ സമുദ്രത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈന്‍ സീരിസില്‍ പെടുന്നതാണ് സീലിന്റേയും ഡിസൈന്‍. ഈ വര്‍ഷം സെപ്തംബറോടെ സീലിന്റെ ബുക്കിങ് ആരംഭിക്കുമെന്നാണ് സൂചനകള്‍. അങ്ങനെ വന്നാല്‍ ഒക്ടോബറില്‍ പുറത്തിറക്കുന്ന സീലിന് ഏകദേശം 70 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില. സീലിന് പുറമേ 33.99 ലക്ഷം രൂപയുടെ അട്ടോ 3 മോഡലും ബി.വൈ.ഡി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. 34.49 ലക്ഷം രൂപയുടെ പ്രത്യേകം പച്ച നിറത്തിലുള്ള ലിമിറ്റഡ് എഡിഷന് അട്ടോ 3 വെര്‍ഷനും കമ്പനി എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.