സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു. ശനിയാഴ്ച 320 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ഇതോടെ 41,000 ന് മുകളിലായി സംസ്ഥാനത്തെ സ്വര്‍ണവില. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 41,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ ഉയര്‍ന്നു. ശനിയാഴ്ച 40 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വിപണി വില 5160 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 25 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4265 രൂപയാണ്. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാമ സാധാരണ വെള്ളിക്ക് ഒരു രൂപ വര്‍ദ്ധിച്ചു. ഇതോടെ വിപണിയിലെ വില 75 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.