മന്നം ജയന്തിയിൽ പങ്കെടുക്കുന്നതിൽ ഏറെ ആഹ്ലാദമെന്ന് ശശി തരൂർ എംപി എൻഎസ്എസ് ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്തോഷം തരുന്ന സന്ദർശനം. മുമ്പും താൻ പെരുന്നയിൽ വന്നിട്ടുണ്ട്. എന്നാൽ മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണമില്ല. ഈ സാഹചര്യത്തില്‍ തരൂരിനെ വിളിച്ചതിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.