സിക്കിമിൽ സൈനിക വാഹനാപകടത്തിൽ മരിച്ച മാത്തൂർ സ്വദേശി വൈശാഖിന് അന്ത്യയാത്രയേകാൻ ആളുകൾ ഒഴുകിയെത്തി. ചുങ്കമന്നം എയുപി സ്കൂളിലെ പൊതുദർശനത്തിനു വച്ച മൃതദേഹം ഐവർ മഠത്തിൽ സൈനിക ബഹുമതികളോടെ സംസ്കരിച്ചു.
ഇന്നലെ രാത്രി ജന്മനാട്ടിൽ എത്തിച്ച മൃതദേഹം 8 മണി വരെ വീട്ടിലും പിന്നീട് ചുങ്കമന്നം സ്കൂളിലും പൊതുദർശനത്തിന് വെച്ചു. മന്ത്രി കെ കൃഷ്ണൻകുട്ടി സർക്കാരിനായി അന്തിമോപചാരം അർപ്പിച്ചു. നിളയുടെ തീരത്താണ് വൈശാഖിന് അന്ത്യവിശ്രമം ഒരുക്കിയത്.
221 ആർട്ടിലറി രജിമന്റിൽ നായിക് ആയിരുന്ന വൈശാഖ് വെള്ളിയാഴ്ച്ച ഉണ്ടായാ സൈനിക വാഹനാപകടത്തിലാണ് മരിച്ചത്. ഒക്ടോബറിലാണ് അവസാനമായി വൈശാഖ് അവധിക്ക് വന്നത്. ഓണവും മകന്റെ പിറന്നാളും ആഘോഷിച്ച് പോയ ചെങ്ങണിയൂർ കാവിലെ വീട്ടിലേക്ക് അപ്രതീക്ഷിതമായെത്തിയ വിയോഗ വാർത്തയിൽ നിന്നും കുടുംബം മോചിതരായിട്ടില്ല. പുത്തൻ വീട്ടിൽ സഹദേവന്റെയും വിജയകുമാരിയുടെയും മകനാണ് വൈശീഖ്. ഗീത ആണ് ഭാര്യ. മകൻ തൻവിക് .