മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന നിരവധി പ്രകൃതിദത്ത മാര്‍ഗങ്ങളുണ്ട്. അതിലൊന്നാണ് നെല്ലിക്ക. അകാലനര അകറ്റാനും മുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക മികച്ചതാണ്. നിരവധി ഔഷധ ഗുണങ്ങളുള്ള നെല്ലിക്ക ആയുര്‍വേദത്തില്‍ വളരെ പ്രാധാന്യമുള്ളതാണ്. നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിച്ച് വരുന്നു. വിറ്റാമിനുകള്‍, ധാതുക്കള്‍, അമിനോ ആസിഡുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ തുടങ്ങിയ പോഷകങ്ങള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തില്‍ നെല്ലിക്ക ചേര്‍ക്കുന്നത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. നെല്ലിക്കയിലെ വിറ്റാമിന്‍ സി ശരീരത്തിലെ ആന്റിഓക്സിഡന്റുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് പ്രകൃതിദത്ത കണ്ടീഷനറായി പ്രവര്‍ത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നല്‍കുകയും ചെയ്യും. ശിരോചര്‍മ്മത്തിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിലൂടെ നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കും. നെല്ലിക്കയില്‍ അടങ്ങിയ വിറ്റാമിന്‍ സി, കൊളാജന്‍ എന്ന പ്രോട്ടീന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ശിരോചര്‍മ്മം വൃത്തിയാക്കാനും പരിപോഷിപ്പിക്കാനും മുടിക്ക് തിളക്കം നല്‍കാനും നെല്ലിക്കയ്ക്ക് കഴിയും. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ പൊടി, മലിനീകരണം, പുക, ഹെയര്‍ സ്റ്റൈലിംഗ് ഉപകരണങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് മുടിയെ സംരക്ഷിക്കും. നെല്ലിക്ക രക്തം ശുദ്ധീകരിക്കുകയും മുടിയുടെ അകാല നര തടയുകയും മുടിയുടെ സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് ആന്റിഫംഗല്‍, ആന്റിവൈറല്‍ ഗുണങ്ങളുണ്ട്. താരന്, മറ്റ് ഫംഗസ് അണുബാധകള്‍ എന്നിവ തടയുകയും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.