qa

റിലയന്‍സ് ക്യാപിറ്റലിനെ ലേലത്തിലൂടെ സ്വന്തമാക്കി ടൊറന്റ് ഗ്രൂപ്പ്. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട കമ്പനിയെ ലേലത്തിലൂടെ 8,640 കോടി രൂപയ്ക്കാണ് ടൊറന്റ് ഏറ്റെടുത്തിരിക്കുന്നത്. 6,500 കോടി രൂപയായിരുന്നു ലേലത്തിന്റെ അടിസ്ഥാന തുകയായി നിശ്ചയിച്ചിരുന്നത്. അതേസമയം, ഹിന്ദുജ ഗ്രൂപ്പ് 8,150 കോടി രൂപയുടെ ഓഫറുമായി രംഗത്തെത്തിയിരുന്നു. ഈ ഓഫറിനെ മറികടന്നാണ് ടൊറന്റ് ഗ്രൂപ്പിന്റെ മുന്നേറ്റം. 24,000 കോടി രൂപയുടെ വായ്പ തിരിച്ചടവില്‍ വീഴ്ചകള്‍ വരുത്തിയതിനെ തുടര്‍ന്ന് 2021- ലാണ് അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ക്യാപിറ്റലിനെതിരെ പാപ്പരാത്ത നടപടികള്‍ ആരംഭിച്ചത്. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, റിലയന്‍സ് സെക്യൂരിറ്റീസ്, റിലയന്‍സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി, റിലയന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയാണ് റിലയന്‍സ് ക്യാപിറ്റലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങള്‍. കൂടാതെ, നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ 51 ശതമാനം ഓഹരികളും, ഇന്ത്യന്‍ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലെ 20 ശതമാനം ഓഹരികളും റിലയന്‍സ് ക്യാപിറ്റലിന് സ്വന്തമാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *