സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 39,680 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4960 രൂപയാണ് വില. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 39,960 രൂപയായിരുന്നു വില. സംസ്ഥാനത്ത് ഡിസംബര്‍ 14ന് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. പവന് 40,240 രൂപയായി കുതിച്ചുയര്‍ന്നതിന് ശേഷമാണ് വില കുറഞ്ഞത്. സംസ്ഥാനത്ത് വെള്ളിവിലയില്‍ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 73 രൂപ രൂപയാണ് വില. 8 ഗ്രാമിന് 584 രൂപയും 10 ഗ്രാമിന് 730 രൂപയും 1 കിലോ വെള്ളിക്ക് 73,000 രൂപയുമാണ് വില.