സ്ഥലം ഏറ്റെടുത്തു കൈമാറാത്തതിനാല്‍ കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറയ്ക്കേണ്ടിവരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. റണ്‍വേയ്ക്കു സുരക്ഷിത മേഖല നിര്‍മ്മിക്കാന്‍ കേരളം സ്ഥലം ഏറ്റെടുത്തു കൈമാറിയിട്ടില്ലെന്നു പാര്‍ലമെന്റില്‍ അബ്ദുസമദ് സമദാനിയുടെ ചോദ്യത്തിനു മറുപടി നല്കി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് റണ്‍വേയുടെ നീളം കുറച്ച് സുരക്ഷിത മേഖല ഒരുക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
എയർ ചീഫ് മാർഷൽ (റിട്ട) മേജർ .ഫാലി ഹോമിയുടെ നേതൃത്വത്തിലുള്ള വിമാനാപകട സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച സമിതി, റൺവേ എൻഡ് സേഫ്റ്റി ഏരിയ ആവശ്യത്തിന് ലഭിക്കുന്ന രീതിയിൽ നിലം ഒരുക്കാനായി കേരള സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഒൻപത് മാസമായി കേരള സർക്കാരിനോട് ആശയവിനിമയം നടത്തിയിട്ടും മറുപടി ലഭിച്ചില്ല. 2022-23 സാമ്പത്തിക വർഷത്തിന്റെ അവസാനമായിട്ടും ആവശ്യമായ നടപടികൾ ഇല്ലാത്തതിനാലാണന് റൺവേയുടെ നീളം കുറയ്ക്കേണ്ടി വരുന്നതെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജനറൽ ഡോ :വി കെ സിംഗ് , എഴുതി കിട്ടിയ ചോദ്യത്തിന് നൽകിയ മറുപടി.