കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും അനുഭാവികൾക്കും മാർഗ നിർദ്ദേശം നൽകി രാഹുൽ ഗാന്ധി. തന്നെ മഹാത്മാഗാന്ധിയുമായി താരതമ്യം ചെയ്യരുതെന്നും നെഹ്‌റുവും,രാജീവ് ഗാന്ധിയും, ഇന്ദിരാഗാന്ധിയും രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ എല്ലാ യോഗങ്ങളിലും ആവർത്തിച്ച് പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ജനങ്ങൾക്ക് വേണ്ടി എന്തുചെയ്യാനാകുമെന്നാണ് നമ്മൾ സംസാരിക്കേണ്ടതെന്നും, അതാണ് കൂടുതൽ പ്രധാനമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, ജവഹർലാൽ നെഹ്‌റു, മഹാത്മാഗാന്ധി എന്നിവർ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു. നമ്മൾ എന്താണ് ചെയ്യാൻ പോകുന്നത് എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ജനങ്ങൾക്ക് വേണ്ടി നമ്മൾ എന്താണ് ചെയ്യുന്നതെന്ന് ചിന്തിക്കുന്നത് നല്ലതാണെന്നും രാഹുൽ പറഞ്ഞു.