ചൈനീസ് കമ്പനിയായ വണ്‍പ്ലസ് സ്ഥാപിതമായതിന്റെ ഒന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി ചില 5ജി സ്മാര്‍ട് ഫോണുകള്‍ ഐസിഐസിഐ കാര്‍ഡ് വഴി വാങ്ങുന്നവര്‍ക്ക് 6,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ചു. ഡിസംബര്‍ 13-18 വരെയാണ് വിലക്കുറിവ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ ചില സ്മാര്‍ട് ഫോണുകള്‍ക്കും ഓഡിയോ ഉപകരണങ്ങള്‍ക്കും അടക്കമായിരിക്കും വിലക്കിഴിവ്. ഇതിന്റെ ഭാഗമായി വണ്‍പ്ലസ് 10 പ്രോ 56,999 രൂപയ്ക്ക് വില്‍പന തുടങ്ങി. വണ്‍പ്ലസ് 10ടി, 10ആര്‍ മോഡലുകള്‍ക്ക് യഥാക്രമം 5,000 രൂപയും, 6,000 രൂപയും കിഴവുണ്ട്. വണ്‍പ്ലസ്.ഇന്‍, വണ്‍പ്ലസ് സ്റ്റോര്‍ ആപ്, വണ്‍പ്ലസ് എക്സ്പീരിയന്‍സ് സ്റ്റോറുകള്‍, ആമസോണ്‍.ഇന്‍ മറ്റ് പാര്‍ട്ണര്‍മാര്‍ തുടങ്ങിയവ വഴിയായിരിക്കും ഡിസ്‌കൗണ്ട് വില്‍പന നടത്തുക. അതേസമയം, പഴയ വണ്‍പ്ലസ് ഫോണുകളോ, ഐഫോണുകളോ എക്സ്ചേഞ്ചു ചെയ്യുന്നവര്‍ക്ക് 10,000 രൂപ വരെ അധിക ഡിസ്‌കൗണ്ടും നല്‍കുന്നു. ഇത് വണ്‍പ്ലസ് 10 പ്രോ, വണ്‍പ്ലസ് 10ടി എന്നിവയ്ക്കായിരിക്കും ബാധകം.