കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറെ നിശ്ചയിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനകം സെനറ്റ് നാമനിര്‍ദേശം ചെയ്യണമെന്ന് ഹൈക്കോടതി. ആരെയും നോമിനേറ്റ് ചെയ്തില്ലെങ്കില്‍ ചാന്‍സലര്‍ക്ക് യുജിസി ചട്ടപ്രകാരം വിസി നിയമനത്തിനുള്ള നടപടിയുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സെനറ്റ് അംഗം എസ് ജയറാം നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
സാങ്കേതിക സര്‍വകലാശാല താല്കാലിക വിസി നിയമനം അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരേ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍. ഡോ. സിസ തോമസിനെ താല്കാലിക വിസിയായി നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെയുള്ള സര്‍ക്കാരിന്റെ ഹര്‍ജി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു.