മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന് നായകനായ ചിത്രം ‘അറിയിപ്പ്’ ട്രെയിലര്‍ പുറത്തുവിട്ടു. ‘അറിയിപ്പി’ന്റെ റിലീസും പ്രഖ്യാപിച്ചിച്ചാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ഡയറക്ട് ഒടിടി റിലീസായി എത്തുന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ 16 മുതലാണ് സ്ട്രീം ചെയ്യുക. ഹരീഷ് എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രശ്മി എന്നാണ് നായികയായെത്തുന്ന ദിവ്യപ്രഭയുടെ കഥാപാത്രത്തിന്റെ പേര്. ദില്ലിയിലെ ഒരു മെഡിക്കല്‍ ഗ്ലൗസ് ഫാക്റ്ററിയില്‍ ജോലിക്ക് എത്തുകയാണ് മലയാളികളായ ഹരീഷ്- രശ്മി ദമ്പതികള്‍. മെച്ചപ്പെട്ട ജീവിതത്തിനായി വിദേശത്തേക്ക് പോകണമെന്നാണ് ഇരുവരുടെയും ആഗ്രഹം. കൊവിഡ് കാലത്ത് ഒരു പഴയ വീഡിയോ ഫാക്റ്ററി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിക്കപ്പെടുന്നതോടെ ഇരുവരുടെയും ജോലിയെയും ദാമ്പത്യത്തെയും അത് ദോഷകരമായി ബാധിക്കുന്നു. ഡാനിഷ് ഹുസൈന്, ലൗവ്ലീന് മിശ്ര, ഫൈസല്‍ മാലിക്, സിദ്ധാര്‍ഥ് ഭദദ്വാജ്, ഡിംപി മിശ്ര എന്നിവരും അറിയിപ്പില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.