അനുപമ പരമേശ്വരന്‍ നായികയാകുന്ന ’18 പേജെസ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘കാര്‍ത്തികേയ 2’ എന്ന സര്‍പ്രൈസ് ഹിറ്റിന് ശേഷം നിഖില്‍ സിദ്ധാര്‍ഥയുടെ നായികയായി അനുപമ പരമേശ്വരന്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ’18 പേജെസി’ന് ഉണ്ട്. പല്‍നാട്ടി സൂര്യ പ്രതാപിന്റെ സംവിധാനത്തിലുള്ള ചിത്രത്തിനായി ചിമ്പുവാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘വരിശ്’ എന്ന ചിത്രത്തിന് ശേഷമാണ് ഗോപി സുന്ദറിന്റെ സംഗീതത്തിലും ചിമ്പു പാടിയ ഗാനം പുറത്തുവന്നിരിക്കുന്നത്. എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നവീന്‍ നൂലി ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ 23നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക.