ബജാജ് ഓട്ടോ പുതിയ പള്‍സര്‍ പി150 പുറത്തിറക്കി. 1,16,755 രൂപ പ്രാരംഭ വിലയിലാണ് വാഹനം എത്തുന്നത്. 250സിസി, 160സിസി പതിപ്പുകള്‍ക്ക് ശേഷം 2021 ഒക്ടോബറില്‍ അവതരിപ്പിച്ച പള്‍സര്‍ പ്ലാറ്റ്ഫോമിലെ മൂന്നാമത്തെ വകഭേദമാണ് പുതിയ പള്‍സര്‍ പി150. അഞ്ച് കളര്‍ ഓപ്ഷനുകളാണ് ഈ മോഡലിന് ലഭ്യമാവുക. റേസിംഗ് റെഡ്, കരീബിയന്‍ ബ്ലൂ, എബോണി ബ്ലാക്ക് റെഡ്, എബോണി ബ്ലാക്ക് ബ്ലൂ, എബോണി ബ്ലാക്ക് വൈറ്റ് എന്നിവയാണത്. ബജാജ് പള്‍സര്‍ പി150 രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. സിംഗിള്‍-ഡിസ്‌ക് വേരിയന്റിന് 1,16,755 രൂപയാണ് വില, ട്വിന്‍ ഡിസ്‌ക് വേരിയന്റിന് 1,19,757 രൂപയാണ് വില. (എല്ലാം എക്‌സ് ഷോറൂം വില). 14.5ബിഎച്ച്പി പവറും 13.5എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്ന 149.68 സിസി എഞ്ചിനാണ് പുതിയ പള്‍സര്‍ പി150 ന് കരുത്ത് പകരുന്നത്.