വ്യാജ സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ കണ്ടെത്താനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തുന്ന ഓപ്പറേഷൻ സൗന്ദര്യയ്ക്കെതിരേ വ്യാപാരികൾ. കടകളിൽ പരിശോധന നടത്തി സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ഗുണ നിലവാരം പരിശോധിക്കാൻ വ്യാപാരികൾക്ക് സംവിധാനം ഇല്ല. ഇത്തരം വസ്തുക്കളുടെ ഉത്പാദനകേന്ദ്രങ്ങളിലാണ് പരിശോധന നടത്തേണ്ടത്. വിൽക്കാൻ പാടില്ലാത്ത ഉത്പന്നങ്ങൾ ഏതെല്ലാമാണെന്ന് അധികൃതർ അറിയിക്കണം. ഓപ്പറേഷൻ സൗന്ദര്യയുടെ പേരിൽ വ്യാപാരികൾക്കെതിരായ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സൗന്ദര്യയ്ക്കെതിരേ വ്യാപാരികൾ
