ഷാഫി പറമ്പിലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി രാജ്മോഹൻ ഉണ്ണിത്താൻ. വിവാദങ്ങൾ ഒന്നും കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ലെന്നും, പരിപാടികളുമായി തിരക്കിലാണെന്നുമാണ് രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം. എല്ലാം പിന്നീട് പറയാമെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

 

ഷാഫി പറമ്പിലിന് അനുകൂലമായി കണ്ണൂരിന് പിന്നാലെ പാലക്കാട്ടും ഫ്ലെക്സുകൾ. പാലക്കാട് സ്റ്റേഡിയം ബസ്റ്റാൻഡ് സമീപത്താണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. പാലക്കാടിന്റെ ഹൃദയത്തിലാണ് ഷാഫി, നോവിച്ചാൽ നോക്കിയിരിക്കില്ല എന്നുമാണ് ഫ്ലെക്സിലെ കുറിപ്പുകൾ വിശദമാക്കുന്നത്.

 

കണ്ണൂരിൽ വച്ച് മുഖ്യമന്ത്രി കൊലവിളി പ്രസംഗം നടത്തിയെന്നും അങ്ങനെ ഒരു മുഖ്യമന്ത്രി നടത്താൻ പാടുണ്ടോയെന്നും സിപിഎം നേതാവ് പി എ മുഹമ്മദ് റിയാസ്. ഇത് കേട്ട് ചില പൊലീസുകാർ ചാടി ഇറങ്ങിയിട്ടുണ്ട്. എസ്എഫ്ഐക്കാരുടെ വീട്ടിൽ പൊലീസ് കയറിയിറങ്ങുകയാണ്. ആവേശത്തിൽ ഇറങ്ങുന്ന പൊലീസുകാർ കോഴിക്കോടിൻ്റെ പഴയ സമര ചരിത്രം ഓർക്കണമെന്നും എല്ലാകാലവും യുഡിഎഫ് സർക്കാരായിരിക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

 

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം രണ്ടാം ദിവസവും ഫലം കണ്ടില്ല. ആന, വൈകിട്ട് മൂന്നരയോടെ ദൗത്യസംഘത്തിന് തൊട്ടടുത്ത് എത്തിയെങ്കിലും, ഡാർട്ടിംഗിന് അനുകൂലമായ സാഹചര്യം ആയിരുന്നില്ല. ഏലക്കാട്ടിൽ നിന്ന ആനയെ അനുയോജ്യമായ സ്ഥലത്ത് എത്തിക്കാൻ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം 5 മണിയോടെ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു.ദൗത്യം നാളെയും തുടരും.

 

കോൺഗ്രസിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പദ്മജ വേണുഗോപാൽ കെ.പി.സി.സി.ക്ക് കത്തുനൽകി. നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ട് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിനും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും ഇ മെയിലായാണ് കത്തയച്ചത്.

 

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്പ്പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ് സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.റീൽസും സിനിമയും കണ്ട് കൂട്ടുകാരുടെ മുൻപിൽ വീമ്പ് കാട്ടാനായിരുന്നു ശ്രമം.തോക്ക് എവിടെ നിന്ന് വാങ്ങിച്ചതാണെന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധനയ്ക്കയക്കാനാണ് പൊലീസ് തീരുമാനം.

 

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ അനധ്യാപക തസ്തികകളിലേക്കുള്ള നിയമനം പി.എസ്.സിക്ക് വിടാൻ തീരുമാനം. സർവകലാശാലയിലുള്ള 36 അനധ്യാപക തസ്തികകളിലേക്കുള്ള സ്ഥിരം നിയമനങ്ങളാണ് പി.എസ്.സി മുഖേന നടത്തുന്നത്.

 

സിപിഎം നേതാവ് ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ പരാതിയുമായി പയ്യന്നൂരിൽ കൊല്ലപ്പെട്ട കെ എസ് യു പ്രവർത്തകൻ സജിത് ലാലിന്റെ സഹോദരൻ അജിത് ലാൽ. ആഭ്യന്തര മന്ത്രിക്കാണ് സജിത് ലാൽ പരാതി നൽകിയത്. പൊതുസമാധാനത്തിനു ഭീഷണി ഉയർത്തുന്നതാണ് പ്രസംഗമെന്നു പരാതിയിൽ അജിത് ലാൽ ആരോപിച്ചു.

 

കാസർകോട് കുമ്പളയിൽ ഫേസ്ക്രീം മാർക്കറ്റിം​ഗ് ഓഫീസ് പൂട്ടിയ നിലയിൽ. ഡിഗ്മ മാർക്കറ്റിങ് എന്ന പേരിലായിരുന്നു സ്ഥാപനം. ഓഫീസ് ഉപകരണങ്ങളും ബോർഡും ഉൾപ്പെടെ മാറ്റി. മലപ്പുറത്ത് പരാതി ഉയർന്നതിന് പിന്നാലെയാണ് ഓഫീസ് പൂട്ടിയത്. പൊലീസും ഡ്രഗ് കണ്ട്രോൾ യൂണിറ്റും അന്വേഷണം തുടങ്ങി.

 

കാലടി സർവകലാശാലയിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർവ്വകലാശാല നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ചൊവ്വാഴ്ച ഉത്തരവ് പറയും. വിദ്യാർത്ഥികളുടെയും വൈസ് ചാൻസിലർ,സർവ്വകലാശാല എന്നിവരുടെ വിശദമായ വാദം കഴിഞ്ഞ രണ്ട് ദിവസത്തിൽ പൂർത്തിയാക്കിയിരുന്നു.

 

കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പദയാത്രയിൽ കലാപാഹ്വാനം നടത്തിയെന്നാരോപിച്ച് വി.ഡി. സതീശനെതിരെ എസ്.എഫ്.ഐ പൊലീസിൽ പരാതി നൽകി. പ്രസംഗത്തിനിടെ നടത്തിയ പരാമർശം ഭീതി പരത്തുന്നതാണെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.

 

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസിൽ ഭാര്യാപിതാവിന്റെ മൊഴി രേഖപ്പെടുത്തി എക്സൈസ്. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ലില്ലിയുടെ ഭർത്താവ് കാടയിൽതട്ടിൽ ജോസിനെ വിളിച്ചു വരുത്തിയാണ് മൊഴി എടുത്തത്.

 

ഭരണഘടനാ ദിനത്തിൽ എസ്ഐആർ വിരുദ്ധ സമരം സജീവമാക്കി പ്രതിപക്ഷ സംഘടനകൾ. കോൺ​ഗ്രസ് രാജ്യവ്യാപകമായി ഭരണഘടനാ സംരക്ഷണ മാർച്ച് നടത്തി. എസ്ഐആർ വിരുദ്ധ കൂട്ടായ്മയും സംയുക്ത കിസാൻ മോർച്ചയും ജന്തർ മന്ദറിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംവിധാൻ ​ഗൗരവ് ദിവസ് സംഘടിപ്പിച്ചായിരുന്നു ബിജെപി മറുപടി.

 

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാർട്ടി. ദളിത്, പിന്നാക്ക, ന്യൂനപക്ഷേ ക്ഷേമത്തിൽ ഊന്നിയാണ് പ്രകടന പത്രിക. സ്ത്രീകളെയും യുവാക്കളെയും കർഷകരെയും ലക്ഷ്യം വെച്ചാണ് പ്രകടന പത്രിക ഇറക്കിയിരിക്കുന്നത്.

 

ബി.ആർ. അംബേദ്കറിന്റെ പ്രതിമയിൽ പുഷ്പ്പാർച്ചന നടത്താനായി മീററ്റിലേക്ക് പോകുന്നതിനിടെ ഉത്തർപ്രദേശ് അതിർത്തിയിൽ തടഞ്ഞെന്ന് സി.ജെ.പി. സഹ കൺവീനർ സൗരവ് ദാസ്. ഭരണഘടനാ ദിനത്തിലാണ് സംഭവം. ഉത്തർപ്രദേശിലേക്ക് കടക്കാൻ സമ്മതിച്ചില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

 

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ. 121 കിലോ സ്വർണാഭരണങ്ങളാണ് സംഭാവനയായി നൽകിയത്. ക്ഷേത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സംഭാവനയാണ് ഇത്. ചെന്നൈ സ്വദേശി വർധമാൻ ജയിൻ ആണ് വഴിപാട് സമർപ്പിച്ചത്. 9 സെറ്റുകളായി 45 ആഭരണങ്ങളാണ് സംഭാവന നൽകിയത്.

 

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിയ്ക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി. രാവിലെ പത്തരയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളോട് കൂടിയ മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.എന്നാൽ വ്യാജ ഭീഷണി സന്ദേശമെന്ന നിഗമനത്തിലാണ് പോലീസ്.

 

ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കർണാടകയിലെ ബാഗൽകോട്ടിൽ ഹോംവർക്ക് ചെയ്യാത്തതിന് രണ്ടാം ക്ലാസ് വിദ്യാർഥിയെ ക്ലാസ്സ്‌ ടീച്ചറും പ്രധാന അധ്യാപകനും ചേർന്ന് തല്ലി ചതച്ചെന്ന് പരാതി. പുറത്തും കാലുകളിലും ചൂരൽ കൊണ്ട് അടിയേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു.

 

മൗറീസിയോ പോചെറ്റീനോ മുഖ്യ പരിശീലകനായതിന്‌ ശേഷവും മാഞ്ചസ്റ്റര്‍യുനൈറ്റഡിന്റെ ജയമില്ലാ കുതിപ്പ്‌ തുടരുകയാണ്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനോട്‌ തോറ്റമ്പിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ചാമ്പ്യന്‍സ്‌ ലീഗില്‍ സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണിനെതിരെ കൈയ്യില്‍ കിട്ടിയ മത്സരം കളഞ്ഞു കുളിച്ചു.

 

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെതിരെ 67 റൺസിന്‍റെ വമ്പൻ ജയത്തോടെ കേരളം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മുഹമ്മദ് അസറുദ്ദീന്റെ സെഞ്ചുറിയും സഞ്ജു സാംസണിന്റെ മികച്ച പ്രകടനവുമാണ് കേരളത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

 

റൈസിങ് സ്റ്റാഴ്‌സ് ഏഷ്യാ കപ്പ് സെമിയിൽ ശ്രീലങ്ക എ ടീമിനെതിരേ 318 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. അഭിഷേക് ശർമയുടെയും ക്യാപ്റ്റൻ തിലക് വർമയുടെയും ഷഹബാസ് അഹമ്മദിന്റെയും അർധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്.

 

പണപ്പെരുപ്പം വീണ്ടും ഉയരുന്നത് ഭവന വായ്പ എടുത്തവരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെയും ക്രൂഡ് ഓയിലിന്റെയും വിലവര്‍ധന പണപ്പെരുപ്പത്തില്‍ സമ്മര്‍ദം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് പണനയം കൂടുതല്‍ കടുപ്പിച്ചേക്കുമെന്ന ആശങ്ക ശക്തമാകുകയാണ്. അങ്ങനെ സംഭവിച്ചാല്‍ പലിശ നിരക്കുകള്‍ ഉയരുകയും ഭവന വായ്പയുടെ പ്രതിമാസ തിരിച്ചടവ് ബാധ്യത കൂടുകയും ചെയ്‌തേക്കാം.

 

പുതിയ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാതെ തന്നെ നിലവിലെ കാര്‍ഡില്‍ കൂടുതല്‍ തുക ചെലവഴിക്കാനുള്ള അവസരവുമായി ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്‌സി ബാങ്കും. തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് പരിധി ഉയര്‍ത്താനുള്ള ഓഫറുകള്‍ ലഭിക്കും. ചിലരുടെ നിലവിലെ പരിധി ഇരട്ടിയിലേറെയായി ഉയര്‍ന്നിട്ടുണ്ട്. ഉപഭോക്താക്കളുടെ തിരിച്ചടവും വായ്പയുമായി ബന്ധപ്പെട്ട മറ്റു ഘടകങ്ങളും പരിഗണിച്ചാണ് ബാങ്കുകള്‍ സാധാരണയായി ക്രെഡിറ്റ് പരിധി ഉയര്‍ത്താനുള്ള അര്‍ഹത നിശ്ചയിക്കുന്നത്. ബാങ്കുകളുടെ ആപ്പുകള്‍, എസ്എംഎസ്, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിവയിലൂടെ ഓഫര്‍ ലഭ്യമാണോയെന്ന് പരിശോധിക്കാം.

 

ശക്തമായ കുതിപ്പിന് ശേഷം കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. യുഎസ് പലിശനിരക്ക്, ഡോളറിന്റെ മൂല്യം, കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ എന്നിവയാണ് ഇനിയുള്ള വില നിർണയിക്കുക. ഇന്ത്യയിലെ വിവാഹ സീസണും വിലയിൽ പ്രതിഫലിച്ചേക്കാം.

 

യുട്യൂബിൽ നിന്ന് ഏറ്റവും കൂടുതൽ വീഡിയോകൾ നീക്കം ചെയ്യപ്പെട്ട രാജ്യമായി ഇന്ത്യ. 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിനിടെ ഇന്ത്യയിൽ മാത്രം 34.4 ലക്ഷം വീഡിയോകളാണ് യുട്യൂബ് നീക്കം ചെയ്തത്. മുൻ പാദത്തെ അപേക്ഷിച്ച് വീഡിയോകൾ നീക്കം ചെയ്തതിൽ 28 ശതമാനത്തിൻ്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുട്യൂബ് നീക്കം ചെയ്ത ആകെ വീഡിയോകളുടെ 31 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവയാണെന്നത് രാജ്യത്തെ ഡിജിറ്റൽ ഉള്ളടക്ക നിയന്ത്രണത്തിൻ്റെ വ്യാപ്തി വ്യക്തമാക്കുന്നു.

 

ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ – ചാപ്റ്റർ 1’ സെൻസറിംഗ് നടപടികൾ പൂർത്തിയാക്കി. ചിത്രത്തിന് സെൻസർ ബോർഡ് യു/എ സർട്ടിഫിക്കറ്റ് നൽകി. 2 മണിക്കൂർ 18 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം ഡിസംബർ 3ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ‘ബിയോണ്ട് ദി ഷാഡോസ്’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം നിഗൂഢതയും ഉദ്വേഗവും നിറഞ്ഞ വ്യത്യസ്തമായൊരു സിനിമാനുഭവമാണ് പ്രേക്ഷകർക്കായി ഒരുക്കുന്നത്.

 

നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ‘രാമായണ’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിൽ രാമനായി രൺബീർ കപൂറും രാവണനായി യഷും ആണ് എത്തുന്നത്. സായ് പല്ലവിയാണ് ചിത്രത്തിൽ സീതയായി എത്തുന്നത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനിലും വമ്പൻ നേട്ടമാണ് ചിത്രം കൊയ്യുന്നത്. ഇതുവരെയായി രാമായണ ആഗോളതലത്തില്‍ 1,755.50 കോടി നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

 

ഓൺലൈനായി വിൽക്കുന്ന സൗന്ദര്യവർധക ഉത്പന്നങ്ങളിൽ മിക്കതിലും അനുവദനീയമായതിലും ഉയർന്ന അളവിൽ മെർക്കുറി ചേർക്കുന്നെന്ന് കണ്ടെത്തൽ. മഹാത്മാഗാന്ധി സർവകലാശാല പരിസ്ഥിതി പഠനവിഭാഗം ഡയറക്ടർ ഡോ. മഹേഷ് മോഹൻ, റിസർച്ച് സ്കോളർ സ്വാതി കൃഷ്ണ എന്നിവരാണ് പഠനം നടത്തിയത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *