ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാർട്ടി. ദളിത്, പിന്നാക്ക, ന്യൂനപക്ഷേ ക്ഷേമത്തിൽ ഊന്നിയാണ് പ്രകടന പത്രിക. സ്ത്രീകളെയും യുവാക്കളെയും കർഷകരെയും ലക്ഷ്യം വെച്ചാണ് പ്രകടന പത്രിക ഇറക്കിയിരിക്കുന്നത്. പഴയ പെൻഷൻ സ്കീം പുനസ്ഥാപിക്കുമെന്നും പെൻഷൻ പ്രായം 65 വയസാക്കുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. അധ്യാപകരെ മറ്റ് ജോലികൾക്ക് നിയോഗിക്കില്ല. ലക്നൗവിൽ മെട്രോയിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര നൽകുമെന്നും സ്ത്രീകൾക്ക് പ്രതിവർഷം 40000 രൂപ പെൻഷൻ നൽകുമെന്നും വാഗ്ദാനങ്ങളിലുണ്ട്.
ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാർട്ടി
