ഹോർമുസ് കടലിടുക്കിൽ വീണ്ടും യുദ്ധഭീതി. അമേരിക്കന്‍ നാവിക ഉപരോധം മറികടക്കാന്‍ ശ്രമിക്കുന്ന കപ്പലുകളെ കടലില്‍ മുക്കുമെന്ന ഭീഷണിയുമായി ഡോണൾഡ് ട്രംപ്. ഇറാന്‍റെ എണ്ണ കപ്പലിനെ അമേരിക്ക ആക്രമിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ പതറില്ലെന്നും നാവിക ഉപരോധം അവസാനിപ്പിക്കാൻ സൈനിക ശക്തി ഉപയോഗിക്കുമെന്ന് ഇറാനും തിരിച്ചടിച്ചു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇറാന്റെ കപ്പലുകളെ കടലിൽ മുക്കുമെന്ന ഭീഷണി ട്രംപ് നടത്തിയത്.എന്നാൽ അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ മുട്ട് മടക്കില്ല എന്ന് ഇറാൻ തിരിച്ചടിച്ചത്. അമേരിക്കയുടെ നാവിക ഉപരോധം മറികടക്കാൻ ഇറാൻ നീക്കം നടത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഗൾഫ് ഓഫ് ഒമാനിൽ ടാങ്കറും സൈനിക സേനയും ഉൾപ്പെട്ട സംഭവമുണ്ടായത്.
ഹോർമുസ് കടലിടുക്കിൽ വീണ്ടും യുദ്ധഭീതി
