തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓടയിൽ നിന്ന് ഭ്രൂണം കണ്ടെത്തി. ഓട വൃത്തിയാക്കാൻ ഇറങ്ങിയ ശുചീകരണ തൊഴിലാളികളാണ് ഭ്രൂണം കണ്ടെത്തിയത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഭ്രൂണം എങ്ങനെ ഓടയിലെത്തി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നവേഷൻസ് ഗ്രൂപ്പിന്റെ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടി ആർ രഘുലാൽ അന്തരിച്ചു. 1986–ൽ ആലപ്പുഴ അരൂരിൽ ബ്രഡ് ഉൽപാദന യൂണിറ്റായി തുടങ്ങിയ എലൈറ്റ് ഫുഡ്സിന് ഇന്നു 20 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.
വിവാദങ്ങൾക്കിടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ കണ്ട് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത്. മന്ത്രിയുടെ അതൃപ്തിക്കിടെയാണ് കൂടിക്കാഴ്ച. പ്രതിസന്ധി ഉൾപ്പടെ വിഷയങ്ങൾ ചർച്ചയായെന്ന് വിവരം. ഇതുവരെ ഉണ്ടായ സംഭവവികാസങ്ങള്‍ ചെയര്‍മാന്‍ മന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന.
വൈദ്യുതി വാങ്ങൽ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വന്തം വകുപ്പുമന്ത്രിയെപ്പോലും ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രി നടത്തിയ ദുരൂഹ ഇടപാടുകളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാനിൽ കുടങ്ങിയ കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷിനെ മൂന്നുദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ഇറാനിലെ ഇന്ത്യൻ എംബസി അധികൃതർ അക്ഷയ്‌യുമായി സംസാരിച്ചു.
കൈക്കൂലി കേസിൽ സർക്കിൾ ഇൻസ്പെക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. വൈക്കം സിഐ ആയിരുന്ന പി.എ. ഷമീർഖാനാണ് പിടിയിലായത്.അസം സ്വദേശിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി മണ്ണ് മാഫിയയിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ വൈക്കം സിഐ പി.എ. ഷമീർഖാനെ വിജിലൻസ് അറസ്റ്റ് ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ദില്ലിയിൽ നിർമ്മിക്കാൻ കേന്ദ്രസർക്കാർ. നോർത്ത് സൗത്ത് ബ്ലോക്കുകളിലായി യുഗ് യുഗീൻ ഭാരത് എന്ന പേരിലാണ് മ്യൂസിയം സ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചത്. 3,230 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. ഭാരതതിന്‍റെ സമ്പന്ന പൈതൃകം പ്രദർശിപ്പിക്കുന്നതാകും മ്യൂസിയമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയായ യുവതിയെ കരുതൽ തടങ്കലിലാക്കി പൊലീസ്. വെട്ടുകാട് ബാലനഗർ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രേഖയെയാണ് തുടർച്ചയായ കേസുകളെത്തിയതോടെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്.
സോണിയ ഗാന്ധിയുടെ പുതിയ ഓർമ്മക്കുറിപ്പിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത്. ഗാന്ധി കുടുംബത്തെ വെള്ളപൂശാനാണ് പുസ്തകമെന്ന് ബിജെപി ആരോപിക്കുമ്പോൾ, ഇത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. അടിയന്തരാവസ്ഥ, ബാബറി മസ്ജിദ് തുടങ്ങിയ വിഷയങ്ങളിലെ സോണിയയുടെ പരാമർശങ്ങളാണ് പ്രധാന ചർച്ചാവിഷയം.
എൻ.സി.പി.യുടെ ഇരുവിഭാഗങ്ങളും തമ്മിൽ ലയനസാധ്യത തള്ളാതെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. അധ്യക്ഷയുമായ സുനേത്ര പവാർ. സമയമാവുമ്പോൾ കാര്യങ്ങൾ വ്യക്തമാവുമെന്ന് സുനേത്ര പ്രതികരിച്ചു. വാർത്താ സമ്മേളനത്തിനിടെയാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.
ജമ്മു കശ്മീരിലെ കുൽഗാമിൽ ദേശീയപാത 44-ലുള്ള സി.ആർ.പി.എഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം. ബൈക്കിലെത്തിയ ഭീകരർ സി.ആർ.പി.എഫ് ബൂത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു. ലഷ്‌കർ-ഇ-തൊയ്ബ ബന്ധമുള്ള തദ്ദേശീയരായ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
2011–12 കാലത്ത് രാജ്യത്ത് നടന്ന അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ ബിജെപിയുടെയും ആർഎസ്എസിന്റെയും രഹസ്യപിന്തുണയുണ്ടായിരുന്നുവെന്ന സോണിയ ഗാന്ധിയുടെ ആരോപണം തള്ളി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിനെ താഴെയിറക്കുകയായിരുന്നു പ്രക്ഷോഭത്തിന്റെ ലക്ഷ്യമെന്ന സോണിയയുടെ പരാമർശത്തോടാണ് ഹസാരെ വിയോജിച്ചത്.
സാഫ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ മാലദ്വീപിനെ തോൽപ്പിച്ച് ഇന്ത്യ സെമി ഫൈനലിൽ. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. പെനാൽറ്റിയിൽ നിന്നാണ് ഇന്ത്യയുടെ വിജയഗോൾ വന്നത്.
ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുമായി അടുത്ത ബന്ധമുള്ള സർവകലാശാല, കഴിഞ്ഞമാസം എൻവിഡിയയുടെ അത്യാധുനിക എച്ച്200 എഐ ചിപ്പുകൾ വാങ്ങിയതായി രേഖകൾ പുറത്ത്. കൂടാതെ എൻവിഡിയ പ്രോസസറുകൾ ഘടിപ്പിച്ച കമ്പ്യൂട്ടിങ് സംവിധാനങ്ങൾ വാടകയ്ക്കെടുത്തതായും രേഖകളുണ്ട്.
ശൈത്യകാലം എത്തുന്നതോടെ ന്യൂഡൽഹിയിൽ വായുമലിനീകരണം മൂലമുള്ള പ്രതിസന്ധി ഈ വർഷവും ആവർത്തിക്കുകയാണ്. ദീപാവലിക്ക് തൊട്ടുമുമ്പുള്ള ആഴ്ചയിൽ ഡൽഹിയിലെ ശരാശരി പി.എം 2.5 സാന്ദ്രത 236 µg/m³ ആയി ഉയർന്നിരുന്നു.
2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ എൻ.ഡി.എ. സഖ്യം ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങളൊരുക്കി ബി.ജെ.പി. സഖ്യകക്ഷികൾക്കായി 60 സീറ്റുകൾ മാറ്റിവയ്ക്കാനാണ് ബി.ജെ.പി. ആലോചിക്കുന്നതെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
ഇസ്രയേൽ മുൻ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭാര്യ സാറ. കാവൽ പ്രധാനമന്ത്രിയായ നെതന്യാഹു, ചൊവ്വാഴ്ച പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
ക്വാൽകോം ആഗോളതലത്തിൽ കൂട്ടപ്പിരിച്ചുവിടൽ ആരംഭിച്ചതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ 1,000 പേർക്ക് ജോലി നഷ്ടമാകുമെന്നാണ് വിവരം.
സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ പുറത്തുവന്നതിന് പിന്നാലെ വിമർശനവുമായി ബിജെപി. പ്രധാനമന്ത്രിപദം ഏറ്റെടുക്കാതിരിക്കാൻ നടത്തിയ ‘വൻ ത്യാഗം’ ഒടുവിൽ ‘സൂപ്പർ പ്രധാനമന്ത്രിയാകാൻ’ വേണ്ടിയായിരുന്നുവെന്ന് ബിജെപി പരിഹസിച്ചു.
ധൻതേരസിനും ദീപാവലിക്കും പടക്കങ്ങൾ പൊട്ടിച്ച് ആഘോഷിച്ച ജനങ്ങളെ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പടക്കങ്ങൾ പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഏറെ സന്തോഷം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായ മോശം പ്രകടനങ്ങളെത്തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൈക്കിൾ കാരിക്കിനെ മാറ്റാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. യു എസ് ദേശീയ ടീം പരിശീലകനായ മൗറീഷ്യോ പൊച്ചെറ്റിനോയുമായി ക്ലബ്ബ് അധികൃതർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
സാഫ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ മാലദ്വീപിനെ തോൽപ്പിച്ച് ഇന്ത്യ സെമി ഫൈനലിൽ. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. പെനാൽറ്റിയിൽ നിന്നാണ് ഇന്ത്യയുടെ വിജയഗോൾ വന്നത്.
വരാനിരിക്കുന്ന ഐ.പി.എല്‍ സീസണിൽ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഉര്‍വില്‍ പട്ടേലിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ട്രേഡ് ചെയ്യണമെന്ന് മുൻ താരം അഭിനവ് മുകുന്ദ്. യുവതാരങ്ങളുടെ നീണ്ട നിര സിഎസ്‌കെയിലുള്ളതിനാൽ ഉർവിലിന് അവസരം ലഭിക്കാൻ സാധ്യത കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നതായി റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷത്തെ ജൂലായ്-സെപ്റ്റംബർ പാദത്തിൽ നഗരപ്രദേശങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മ ആറു പാദങ്ങളിലെ ഉയർന്ന നിരക്കിലെത്തി. ഇതിൽ കേരളമാണ് മുന്നിൽ.രാജ്യത്തൊട്ടാകെയുള്ള നിരക്ക് 15.3 ശതമാനത്തിലേക്ക് താഴാൻ സഹായിച്ചത് ഗ്രാമീണ മേഖലയിലെ നിരക്ക് കുറഞ്ഞതാണ്.
ഇന്ത്യൻ വാഹന വിപണിയിൽ ഏറെ ജനപ്രീതിയുള്ള ടാറ്റ നെക്സോണിന്റെ രണ്ടാം തലമുറ മോഡൽ 2027ൽ എത്തുമെന്ന് റിപ്പോർട്ടുകൾ. ‘പ്രോജക്ട് ഗരുഡ്’ എന്ന രഹസ്യനാമത്തിൽ വികസിപ്പിക്കുന്ന പുതിയ നെക്സോൺ നിലവിൽ വിവിധ ഘട്ടങ്ങളിലായി പരീക്ഷണയോട്ടം നടത്തിവരികയാണ്. നിരവധി തവണ പരീക്ഷണയോട്ടത്തിനിടെ വാഹനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. 2017 സെപ്റ്റംബറിൽ ഇന്ത്യയിൽ അവതരിപ്പിച്ചതിനുശേഷമുള്ള ആദ്യ സമ്പൂർണ തലമുറ മാറ്റമായിരിക്കും പുതിയ മോഡലിലൂടെ ടാറ്റ കൊണ്ടുവരുന്നത്. മാരുതി സുസുക്കി ബ്രെസ, സ്കോഡ കൈലാക്, ഹ്യുണ്ടായി വെന്യു, കിയ സോണറ്റ്, മഹീന്ദ്ര എക്സ്‌യുവി ത്രീ എക്സ്‌ഒ തുടങ്ങിയ മോഡലുകളുമായിട്ടായിരിക്കും പുതിയ നെക്സോണിന്റെ മത്സരം.
പറക്കും കാർ സാങ്കേതികവിദ്യയിൽ പുതിയ ചുവടുവയ്പ്പുമായി ചൈനീസ് വാഹന നിർമാതാക്കളായ എക്സ്പെങ്. ഇലോൺ മസ്‌കിന്റെ ടെസ്‌ല പറക്കും വാഹനത്തിന്റെ കൺസെപ്റ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് ചൈനീസ് കമ്പനിയും പുതിയ മോഡലുമായി രംഗത്തെത്തുന്നത്. രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് പറക്കും കാർ 2027ൽ വിപണിയിലെത്തിക്കാനാണ് എക്സ്പെങ്ങിന്റെ പദ്ധതി. ഏകദേശം 3 ലക്ഷം ഡോളറാണ് വാഹനത്തിന്റെ പ്രതീക്ഷിക്കുന്ന വില. അതായത് ഏകദേശം 2.18 കോടി രൂപ.
നടൻ ഭരത് ഗോപിയുടെ ഭാര്യ എസ്.വി. ജയലക്ഷ്മി (83) അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിലായിരുന്നു അന്ത്യം. മക്കൾ: നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി, ഡോ. മിനു ഗോപി (അസി. പ്രൊഫസർ, ശ്രീഗോകുലം മെഡിക്കൽ കോളജ്). സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ശാന്തികവാടത്തിൽ.
ബിച്ചു തിരുമലയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഥമ ബിച്ചു തിരുമല പുരസ്‌കാരം ചലച്ചിത്ര നടൻ മധുവിന്. ഡോ. ജോർജ് ഓണക്കൂർ, ബാലു കിരിയത്ത്, ഡോ. എം.ആർ. തമ്പാൻ എന്നിവരടങ്ങുന്ന ജൂറിയാണ് പത്മശ്രീ മധുവിന് പുരസ്‌കാരം നല്കാൻ തീരുമാനിച്ചത്. ഒരു ലക്ഷത്തി ഒന്ന് (1,00001) രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ഉപഹാരവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം.
പ്രമേഹരോഗികളിൽ 24 സാധാരണ കാൻസറുകളിൽ 21 എണ്ണത്തിനുമുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്. രാജ്യത്തെ അഞ്ചുദശലക്ഷം വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് വിലയിരുത്തലിൽ എത്തിയത്. ലിവർ, പാൻക്രിയാറ്റിക്, കോളറക്റ്റൽ, ബ്രെസ്റ്റ്, എൻഡോമെട്രിയൽ കാൻസറുകളിലാണ് ഈ ബന്ധം കൂടുതൽ പ്രകടമായത്. കാൻസറിനുള്ള ചില ചികിത്സകൾ ബ്ലഡ് ഷുഗർ നിലയിൽ വ്യത്യാസം വരുത്തുകയും പ്രമേഹസാധ്യത കൂട്ടുകയും ചെയ്യുമെന്നും ഗവേഷകർ പറയുന്നു.
ആരോഗ്യരംഗത്തുൾപ്പെടെ നിരവധി മേഖലകളിൽ എഐ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. എഐയുടെ സഹായത്തോടെയുള്ള ഗവേഷണങ്ങളും പഠനഫലങ്ങളുമൊക്കെ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ ഒരുപടികൂടി കടന്ന് വരുംകാലങ്ങളിൽ ചികിത്സാമേഖലയിലും എഐയുടെ അപ്രമാദിത്യം ആയിരിക്കുമെന്നു പറയുകയാണ് ആന്ത്രോപ്പിക്കിന്റെ സിഇഒ ഡാരിയോ അമോഡെയ്. കാൻസർ, അൽസ്ഹൈമേഴ്സ്, ഹൃദ്രോഗങ്ങൾ, മാനസികരോഗങ്ങൾ തുടങ്ങിയവ വെറും പത്തുകൊല്ലത്തിനുള്ളിൽ ഭൂതകാല ഓർമകളായി മാറുമെന്നാണ് ഡാരിയോ പറഞ്ഞത്.
