ആശ വർകേഴ്സ് ഫെഡറേഷൻ സി ഐ റ്റി യു സംസ്ഥാന കമ്മറ്റി സമരത്തിലേക്കെന്ന് സൂചന. ഈ 11 മുതൽ ജില്ലാ കേന്ദ്രങ്ങളിൽ സമരം നടത്തും. മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ച 21000 ശബളമാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കണം എന്നതാണ് ആവശ്യം. ഇൻസെന്റ്റീവ്, മെഡിക്കൽ ലീവ് അപാകതകൾ പരിഹരിക്കണം എന്നും സംസ്ഥാന നേതാക്കൾ കോഴിക്കോട് ആവശ്യപ്പെട്ടു.2026 മെയ് മാസത്തിൽ അധികാരമേറ്റ പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയത്തിൽ 3,000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചു. ഇതോടെ ഓണറേറിയം 9,000 രൂപയിൽ നിന്ന് 12,000 രൂപയായി ഉയർന്നു. വാഗ്ദാനം ചെയ്ത 21,000 രൂപ പൂർണ്ണമായും നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു.
ആശമാർ സമരത്തിലേക്ക്
