w 412h 232imgid 01kwxk0gj3cx2rc66nt5f9sn7wimgname e20 petrol 1783404446275

പെട്രോൾ ഉൽപ്പന്നങ്ങളിൽ അനുവദനീയമായ തിലും അധികമായി എഥനോൾ കലർത്തി വിൽക്കുന്നുണ്ടെന്ന പരാതി ഉയർന്നതിനെ തുടർന്ന് കേരളത്തിലെ പെട്രോൾ പമ്പുകളിൽ വ്യാപക പരിശോധന നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. മന്ത്രി അനൂപ് ജേക്കബ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർക്കാണ് നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രി വിഡി സതീശനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് നിർദ്ദേശം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തും. മായം കലർത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടിക്കാണ് സർക്കാർ നീക്കം. അയൽസംസ്ഥാനമായ കർണാടകയിൽ ഇത്തരത്തിൽ അമിതമായി എഥനോൾ ചേർത്തതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കേരളത്തിലും നീക്കം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *