ബിഎംഡബ്ല്യൂ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മിനിയുടെ കൂപ്പര് ഒക്സ്ഫഡ് എഡിഷന് ഇന്ത്യന് വിപണിയില്. വില 55.50 ലക്ഷം രൂപ. ബുക്കിങ് ആരംഭിച്ചു. യുകെയിലെ ഒക്സ്ഫഡ് പ്ലാന്റില് ആധുനിക മിനി നിര്മ്മിക്കാന് തുടങ്ങി 25 വര്ഷമാകുന്നതിന്റെ ഓര്മ്മയ്ക്കായാണ് ഈ പരിമിത എഡിഷന്. റൂഫില് യൂണിയന് ജാക്ക് ഡിസൈനും ബൂട്ടില് യൂണിയന് ജാക്കും ചെക്കേര്ഡ് റേസിങ് പതാകയും ചേര്ന്നുള്ള സ്റ്റിക്കറും ഉണ്ട്. ഇന്ഡിഗോ സണ്സെറ്റ് ബ്ല്യൂ, ചില്ലി റെഡ് എന്നി രണ്ട് നിറങ്ങളില് കാര് ലഭ്യമാണ്. സ്റ്റിയറിങ് വീലിന്റെ താഴത്തെ സ്പോക്കില് യൂണിയന് ജാക്ക് പ്ലിന്റ് ചെയ്തിരിക്കുന്നു. ഡാഷ് ബോര്ഡിലും ഡോര് പാനലുകളിലും റീസൈക്കിള് ചെയ്ത നെയ്ത തുണിയാണ് ഉപയോഗിച്ചിരിക്കുന്നത്. 201 ബിഎച്ച്പി കരുത്തും 300 എന്എം ടോര്ക്കും ഉല്പ്പാദിപ്പിക്കുന്ന 2.0 ലിറ്റര് ടര്ബോ പെട്രോള് എന്ജിന് ഏഴ് സ്പീഡ് ഡ്യുവല് ക്ലച്ച് ഓട്ടോമാറ്റിക് ഗിയര് ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. മണിക്കൂറില് 242 കിലോമീറ്ററാണ് പരമാവധി വേഗം.
മിനിയുടെ കൂപ്പര് ഒക്സ്ഫഡ് എഡിഷന്
