ഉദ്വേഗജനകമായി വായിച്ചുപോകാവുന്ന ഒരു നോവലാണ് കൂര്മ്മം. രണ്ട് സുഹൃത്തുക്കളുടെ സാഹസികയാത്രയും അതിലൊരാളുടെ തിരോധാനവും അന്വേഷണവും നിറഞ്ഞ കഥാസന്ദര്ഭങ്ങള് ഒരു ചലച്ചിത്രത്തിലെന്നപോലെ വായനക്കാരെ ആകര്ഷിക്കുന്നു. ആമയായും മുതലയായും വേഷംകെട്ടിയ ചില സമകാല വിചിത്രാനുഭവങ്ങളുടെ തീക്ഷ്ണമായ ഭാവതലമാണ് കൂര്മ്മം എന്ന നോവലിലൂടെ കെ.എന്. പ്രശാന്ത് ആവിഷ്കരിക്കുന്നത്. ചെങ്കുത്തായ പര്വ്വതനിരകളിലും നിഗൂഢത മുറ്റിയ കടലാഴങ്ങളിലും മുഖമില്ലാത്തവരുടെ നഗരചത്വരങ്ങളിലും അന്വേഷണാത്മകതയുടെ ജിജ്ഞാസയുണര്ത്തിക്കൊണ്ട് ഒരു വേട്ടപ്പട്ടിയെപ്പോലെ കിതപ്പുണര്ത്തിപ്പാഞ്ഞുപോയ കാലം തന്നെയാണ് ഈ നോവലിലെ വില്ലനും നായകനും. ‘കൂര്മ്മം’. കെ.എന്. പ്രശാന്ത്. ഡിസി ബുക്സ്. വില 351 രൂപ.
കൂര്മ്മം
