ഏകഭാവശില്പങ്ങളല്ല ഈ കവിതകള്‍. അറിവിന്റെ കോടതിയിലെ അനുഭവവിചാരണകളാണിവ. നിയമവും നിയമവിരുദ്ധവും നീതിയും നീതിവിരുദ്ധതയും ധര്‍മ്മവും ധര്‍മ്മവിരുദ്ധവും കോടതിനാടകത്തിലെ പതിവു കഥാപാത്രങ്ങള്‍. നേരെങ്ങനെ നീതിയായി തെളിയിക്കാം, സമര്‍ഥിക്കാം, വാഴിക്കാം, എന്നൊരു പക്ഷം. നേരിനെ എങ്ങനെ നുണയാക്കാം, കൊല്ലാം, കുഴിച്ചോ കത്തിച്ചോ മൂടാം, എന്നു പല എതിര്‍പക്ഷങ്ങള്‍. ഭയത്തെ മറികടക്കാനും അതിജീവിക്കാനുമാണ് റീനയുടെ കവിതയില്‍ ഈ ഭയബോധം നല്‍കുന്ന പ്രേരണ. പേടിച്ചടിപ്പെടാനല്ല, മരിക്കാനല്ല; ധീരതയോടെ നേരിടാന്‍; ജീവിക്കാന്‍… ‘ഒറ്റുകാരന്റെ ഒസ്യത്ത്’. റീന പി ജി. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 166 രൂപ.
ഒറ്റുകാരന്റെ ഒസ്യത്ത്
