2022 ലോകകപ്പ് നേടിയ അർജന്റീന ടീമിനെയും നായകൻ ലയണൽ മെസിയേയും കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ കായിക മന്ത്രി വി അബ്ദു റഹ്മാനെതിരെ അഴിമതിനിരോധന കേസെടുക്കുന്നതിന് അനുമതി തേടി ഗവർണർക്ക് സർക്കാർ റിപ്പോർട്ട് നൽകും. വി അബ്ദു റഹ്മാൻ, പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ, സ്പോർട്സ് കൗണ്സിൽ മുൻ പ്രസിഡന്റും മുൻ ഫുട്ബോൾ താരവുമായ യു ഷറഫലി എന്നിവർക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം അന്വേഷണം നടത്താൻ അനുമതി തേടിയാണ് എസ് ഐ ടി റിപ്പോർട്ട് നൽകിയത്. മുൻ മന്ത്രിയെന്ന നിലയിലാണ് ഗവർണറുടെ അനുമതി തേടാൻ തീരുമാനിച്ചതെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങള് പറയുന്നു.
മുൻ കായിക മന്ത്രി വി അബ്ദു റഹ്മാനെതിരെ അഴിമതിനിരോധന കേസെടുക്കുന്നതിന് അനുമതി തേടി ഗവർണർക്ക് സർക്കാർ റിപ്പോർട്ട് നൽകും
