കാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സുപ്രീം കോടതി നിർദേശത്തെ തുടർന്നുള്ള ഈ നടപടിയിലൂടെ മരുന്നുകളുടെ വിലയിൽ 70 ശതമാനം വരെ കുറവുണ്ടാകും. ഇത് രോഗികൾക്ക് പ്രതിവർഷം 2,500 കോടി രൂപയുടെ സാമ്പത്തിക ലാഭം നൽകും.നാഷണൽ എസൻഷ്യൽ മെഡിസിൻ ലിസ്റ്റിൽ പെടാത്ത എല്ലാ പ്രൈവറ്റ്, ജനറിക്, ബ്രാൻഡഡ്, ഇറക്കുമതി ചെയ്യുന്ന കാൻസർ മരുന്നുകളുടെയും ട്രേഡ് മാർജിൻ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നിർമ്മാതാക്കൾ വിതരണക്കാർക്കും റീട്ടെയിലർമാർക്കും നൽകുന്ന വിലയും മരുന്നുകൾ ഉപഭോക്താക്കൾക്ക് വിൽക്കുന്ന പരമാവധി വിലയും തമ്മിലുള്ള വ്യത്യാസം കുറയ്ക്കാനാണ് ഈ നടപടി.
കാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു
